അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ ഹോട്ടൽ ജീവനക്കാരനായ മലയാളിക്ക്

Last Updated:

സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയത്. സമ്മാനത്തുക പങ്കിട്ടെടുക്കും

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം (ഏകദേശം 50 കോടിയിലധികം ഇന്ത്യൻ രൂപ) പ്രവാസി മലയാളിയായ ഹോട്ടൽ ജീവനക്കാരന്. ബിഗ് ടിക്കറ്റിന്‍റെ 245ാം സീരീസ് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ എന്‍ എസ്. സജേഷ് സ്വന്തമാക്കിയത്. ദുബായിൽ താമസിക്കുന്ന സജേഷ് രണ്ടു വർഷം മുൻപാണ് ഒമാനിൽ നിന്ന് യുഎഇയിൽ എത്തിയത്.
നാലുവർഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയത്. സമ്മാനത്തുക പങ്കിട്ടെടുക്കും. ''ജോലി ചെയ്യുന്ന ഹോട്ടലിൽ 150ൽ അധികം ജോലിക്കാരുണ്ട്. ഇവരിൽ പലരെയും സഹായിക്കാൻ ആഗ്രഹിക്കുന്നു''- പണം എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് സജേഷിന്റെ മറുപടി ഇതായിരുന്നു. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അര്‍ഹമായത്. ഒക്ടോബര്‍ 20നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.
advertisement
ഇത്തവണത്തെ നറുക്കെടുപ്പില്‍ 14 പേര്‍ക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശി മുഹമ്മദ് അബ്ദേല്‍ഗാനി മഹ്മൂദ് ഹാഫേസ് ആണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് അല്‍താഫ് ആലം ആണ്. 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ മൊയ്തീന്‍ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.
advertisement
അഞ്ചാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് 096730 എന്ന ടിക്കറ്റ് നമ്പരിനുടമയായ നയകാന്തി സോമേശ്വര റെഡ്ഡിയാണ്. ആറാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് 059665 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള ദുര്‍ഗ പ്രസാദ് ആണ്. ഏഴാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് 325762 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള മാത്യു പെരുന്തെകരി സ്റ്റീഫന്‍ ആണ്. 344415 എന്ന നമ്പരിലൂടെ ഇന്ത്യക്കാരനായ ബാവ അബ്ദുല്‍ ഹമീദ് എടത്തല കുറ്റാശ്ശേരിയാണ് എട്ടാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത്.
advertisement
ഒമ്പതാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് യുഎഇ സ്വദേശിയായ മുഹമ്മദ് യൂസഫ് മുഹമ്മദ് മുറാദ് അല്‍ബുലുഷി അല്‍ബൂഷിയാണ്. 052152 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 275598 എന്ന ടിക്കറ്റ് നമ്പരിലൂടെ പത്താം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അബ്ദുല്‍ ഹസ്സനാണ്. 126318 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള ബാവ യാഖൂബ് പതിനൊന്നാം സമ്മാനമായ 20,000 ദിര്‍ഹം നേടി. 12ാം സമ്മാനമായ 20,000 ദിര്‍ഹം ഇന്ത്യക്കാരനായ റാഫേല്‍ മഠത്തിപറമ്പില്‍ ജോസഫ് നേടി. 325726 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 13ാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള ഗയം വി എസ് കെ മോഹന്‍ റെഡ്ഡി വാങ്ങിയ 125848 എന്ന നമ്പരിലുള്ള ടിക്കറ്റാണ്. 14ാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ശൈഖ് റാഷിദ് കരങ്ങാടന്‍ ആണ്. 248350 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ ഹോട്ടൽ ജീവനക്കാരനായ മലയാളിക്ക്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement