ഒമാനില്‍ വാഹനാപകടം; മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
ദുബായിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്
ഒമാനിലെ കസബിൽ ഉണ്ടായ വാഹന അപകടത്തിൽ മലയാളിയായ മെഡിക്കൽ വിദ്യാർഥി മരിച്ചു.കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20 ) ആണ് മരിച്ചത്. ദുബായിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഈജിപ്തിൽ എംബിബിഎസ് വിദ്യാര്‍ഥിയായ റാഹിദ് ഒരാഴ്ച മുമ്പാണ് കസബിൽ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തെത്തിയത്.
പിതാവിന്റെ ബന്ധുവിനൊപ്പം ഹെവി പിക്കപ്പ് വാഹനത്തിൽ ദുബായിൽ പോയി മടങ്ങി വരവെ ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടര മണിയോടെ കസബിൽ നിന്ന് പത്തു കിലോമീറ്റർ അകലെയുള്ള ഹറഫിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
റോഡിൽ തെറിച്ചു വീണ റാഹിദ് സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പിതാവ് മുഹമ്മദ് റഫീഖ് , മാതാവ് തസ്ലീമ മുഹമ്മദ് റഫീഖ്. മൂന്ന് സഹോദരിമാരുണ്ട്. മൃതദേഹം കസബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Location :
Kannur,Kannur,Kerala
First Published :
August 06, 2023 2:46 PM IST