Death |ഖത്തറിലെത്തിയത് ഒരു മാസം മുമ്പ്; മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

Last Updated:

ഒരു മാസം മുമ്പാണ് ചിപ്പി ഖത്തറില്‍ എത്തിയത്. ജോലിക്കുള്ള ഇന്റര്‍വ്യു കഴിഞ്ഞു നിയമനം കാത്തിരിക്കുകയായിരുന്നു.

ചിപ്പി വര്‍ഗീസ്
ചിപ്പി വര്‍ഗീസ്
ഖത്തറിലുണ്ടായ (Qatar) വാഹനാപകടത്തില്‍ (accident) മലയാളി യുവതി മരിച്ചു. നെടുവത്തൂര്‍ അമ്പലത്തുംകാല പനയ്ക്കല്‍ പുത്തന്‍വീട്ടില്‍ ജെറിന്റെ ഭാര്യ ചിപ്പി വര്‍ഗീസ്(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്കാണ് അപകടം നടന്നത്.
ജെറിനും ചിപ്പിയും നാല് മാസം പ്രായമായ കുഞ്ഞുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ജെറിനാണ് കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ പിന്‍സീറ്റില്‍ കുഞ്ഞുമായി ഇരിക്കുകയായിരുന്നു ചിപ്പി.
പരിക്കേറ്റ ചിപ്പി മരിച്ചു. ഒരു മാസം മുമ്പാണ് ചിപ്പി ഖത്തറില്‍ എത്തിയത്. ജോലിക്കുള്ള ഇന്റര്‍വ്യു കഴിഞ്ഞു നിയമനം കാത്തിരിക്കുകയായിരുന്നു. ഖത്തറിലെ കമ്പനിയിലാണ് ജെറിന് ജോലി.
Accident| കാനഡയിൽ വാഹനാപകടത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
ടൊറന്റോ: കാനഡയിൽ ടൊറന്റോ ഒന്റാറിയോയിൽ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹർപ്രീദ് സിങ് (24), ജസ്പീന്ദർ സിങ് (21), കരൺപാൽ സിങ് (22), മോഹിത് ചൗഹാൻ (23), പവൻ കുമാർ (23) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. മോൻട്രിയലിലും ഗ്രേറ്റർ ടൊറന്‌റോ പ്രദേശങ്ങളിൽ പഠിക്കുന്നവരാണ് ഇവർ‌.
advertisement
ഹൈവേ 401ൽ, ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
''ഹൃദയഭേദകമായ ദുരന്തമാണ് കാനഡയിൽ സംഭവിച്ചത്. ടൊറന്റോയ്ക്ക് സമീപം ശനിയാഴ്ച നടന്ന വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. രണ്ട് പേർ ആശുപത്രിയിലാണ്. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. @ടൊറന്റോയിലെ ഇന്ത്യൻ സംഘം അപകടത്തിൽ മരണമടഞ്ഞവരുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ബന്ധപ്പെട്ടുവരികയാണ്''- ഇന്ത്യ ഹൈക്കമ്മീഷണർ അജയ് ബിസാരിയ ട്വീറ്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Death |ഖത്തറിലെത്തിയത് ഒരു മാസം മുമ്പ്; മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement