ഉംഅൽഖുവൈൻ: കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്സ മഹ്‌റൂഫ് (32) ഉംഅൽഖുവൈൻ ബീച്ച് ഹോട്ടലിന് സമീപം കടലിൽ മുങ്ങി മരിച്ചു. ഭർത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് റഫ്സയ്ക്ക് ജീവൻ നഷ്ടമായത്. ഷാര്‍ജ ഇത്തിസാലാത്തിൽ സാങ്കേതിക വിഭാഗം ജീവനക്കാരൻ മഹ്റൂഫിന്റെ ഭാര്യയാണ്. മൃതദേഹം ഉംഅൽഖുവൈൻ ആശുപത്രി മോർച്ചറിയിൽ.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനിൽ താമസിക്കുന്ന ഇവർ രാവിലെ ഹോട്ടല്‍ പരിസരത്തെ കടലില്‍ കുളിക്കാൻ വന്നതായിരുന്നു. നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മക്കൾ: ആമിര്‍ മഹറൂഫ്, ഐറ മഹറൂഫ്, പിതാവ് - കോയാദീന്‍ തറമ്മല്‍. മാതാവ് - സഫിയ കുന്നത്ത് കൊടക്കാട്ട്.
Also Read- വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ നല്‍കും
ഉംഅൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് സജാദ് നാട്ടിക, ചാരിറ്റി കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ആലപ്പുഴക്കാരിയായ വിദ്യാർത്ഥിനി യുഎഇയിൽ സ്വന്തമാക്കിയിരിക്കുന്നത് ഒരു അപൂർവനേട്ടം. പ്രമുഖരായ വ്യക്തിത്വങ്ങൾക്ക് മാത്രം യു എ ഇ നൽകുന്ന പത്തു വർഷത്തെ ഗോൾഡൻ വിസയാണ് മലയാളി വിദ്യാർത്ഥിനിയായ തസ്നീം അസ് ലമയ്ക്ക് ലഭിച്ചത്. യു എ ഇയുടെ ഗോൾഡൻ വിസ നേടുന്ന ആദ്യ മലയാളി വിദ്യാർത്ഥിനിയെന്ന ബഹുമതിയും ഇനി തസ്നീമിന് സ്വന്തം.
Also Read- രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടി
ഷാർജയിൽ താമസിക്കുന്ന ആലപ്പുഴ ചന്തിരൂർ അൽസനാബിലിൽ മുഹമ്മദ് അസ് ലമിന്റെയും സുനിതയുടെയും മകളാണ് തസ്നീം അസ്ലം. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് യു എ ഇ ഈ ഗോൾഡൻ വിസ നൽകുന്നത്. ഏതായാലും 2031 മെയ് 23 വരെ യു എ ഇയിൽ താമസിക്കാനുള്ള വിസയാണ് തസ്നീമിന് ലഭിച്ചിരിക്കുന്നത്. ഒരു ഒന്നാം റാങ്ക് സ്വന്തമാക്കിയതാണ് തസ്നീമിന്റെ വിസാ നേട്ടത്തിന് കാരണമായത്. കഴിഞ്ഞവർഷം ഷാർജ അൽ ഖാസിമിയ സർവകലാശാലയിൽ നിന്ന് ഇസ്ലാമിക് ശരീഅയിൽ ഡിഗ്രിയിൽ തസ്നീം ഒന്നാം റാങ്ക് നേടിയിരുന്നു. ഇതാണ് ഗോൾഡൻ വിസ ലഭിക്കുന്നതിന് കാരണമായത്.
Also Read- Covid 19| സംസ്ഥാനത്ത് ഇന്ന് 194 കോവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് 26,270 പേർക്ക്
ഖുർ ആൻ മനഃപാഠമാക്കിയ തസ്നീം ഷാർജ സർവകലാശാലയിൽ തന്നെ ഫിഖ്ഹിൽ (ഇസ്ലാമിക കർമശാസ്ത്രം)പി ജിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് തസ്നീമിന് ഗോൾഡൻ വിസ ലഭിച്ചത്. പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് തസ്നീം. സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ യു എ ഇയിൽ നിന്ന് നാലാം റാങ്കോടെയാണ് തസ്നീം പാസായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown death, Kozhikode, Uae