രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
മറ്റുരാജ്യങ്ങളുമായുള്ള കരാറിന് അനുസൃതമായി നിലവില്‍ സർവീസ് നടത്തുന്ന വിമാനങ്ങള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാകില്ല. പ്രത്യേക അനുമതിയുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും സർവീസിന് അനുമതിയുണ്ടാകും.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. രാജ്യാന്തര സർവീസുകള്‍ വീണ്ടും ആരംഭിക്കുന്നത് കോവിഡ് വ്യാപനനിരക്ക് കൂട്ടിയേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഈ വര്‍ഷവും തുടരുന്നത്.
അതേസമയം, മറ്റുരാജ്യങ്ങളുമായുള്ള കരാറിന് അനുസൃതമായി നിലവില്‍ സർവീസ് നടത്തുന്ന വിമാനങ്ങള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാകില്ല. പ്രത്യേക അനുമതിയുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും സർവീസിന് അനുമതിയുണ്ടാകും.
വന്ദേ ഭാരത് വിമാനങ്ങളും, അമേരിക്കയും ബ്രിട്ടനുമടക്കം 27 രാജ്യങ്ങളുമായി കരാര്‍ പ്രകാരം എയര്‍ ബബിള്‍ സംവിധാനത്തോടെയുള്ള പ്രത്യേക വിമാനങ്ങളുമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ സർവീസ് നടത്തിയിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തോടെ ഇന്ത്യയില്‍ നിന്നുള്ള എയര്‍ ബബിള്‍ സംവിധാനത്തിനും വിവിധ രാജ്യങ്ങള്‍ വിലക്കേർപ്പെടുത്തിയ സാഹചര്യമുണ്ട്.
advertisement
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,86,364 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 44 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയർന്നു. ഇതിൽ 2,48,93,410 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 23,43,152 സജീവ കേസുകളാണ് രാജ്യത്തുള്ളത്. രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാതെ നില്‍ക്കുന്നത് ആശങ്ക നല്‍കുന്നുണ്ട്. ഒറ്റ ദിവസത്തിനിടെ 3660 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,18,895 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
advertisement
— DGCA (@DGCAIndia) May 28, 2021
കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലിരിക്കുന്ന രാജ്യത്ത് കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,70,508 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 33,90,39,861 പരിശോധനകളാണ് നടന്നിട്ടുള്ളത്.
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കണക്കുകളിൽ മുന്നിൽ നിൽക്കുന്നത്. ഒരുലക്ഷത്തിലധികം സജീവ കേസുകളും ഈ സംസ്ഥാനത്തുണ്ട്. ആദ്യഘട്ടത്തിൽ നിന്നും വ്യത്യാസമായി കോവിഡ് രണ്ടാം വ്യാപനം ഇന്ത്യയുടെ വടക്കു കിഴക്കു സംസ്ഥാനങ്ങളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്.
advertisement
English Summary: The Directorate General of Civil Aviation (DGCA) said on Friday international passengers flights will remain suspended till June 30 but the restriction will not apply to international all-cargo operations and flights specifically approved by the aviation regulator. The ban has been in place since March last year.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2021 6:44 PM IST