ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാര്‍ജ ബുതീനയിലാണ് സംഭവം. ബുതീനയിലെ ഹൈപ്പർ മാർക്കറ്റിൽ മാനേജരായിരുന്നു ഹക്കീം.
കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള കഫ്റ്റീരിയയിൽ ജീവനക്കാരും പാകിസ്ഥാൻ സ്വദേശിയും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഹക്കീമിന് കുത്തേൽക്കുകയായിരുന്നു.
പ്രകോപിതനായ പാക് സ്വദേശി കത്തിയെടുത്ത് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.