ദുബായ്: പ്രാദേശിക കഫേയിൽ മാന്യമല്ലാത്ത രീതിയിൽ നൃത്തം ചെയ്ത യുവാവ് അറസ്റ്റിലായി. നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ദുബായ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. യുവാവിനെ അറസ്റ്റുചെയ്ത വിവരം പൊലീസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വീഡിയോ റെക്കോർഡുചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്ത മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതു ധാർമ്മികത ലംഘിക്കുന്ന ഓൺലൈൻ ഉള്ളടക്കം പോസ്റ്റുചെയ്തെന്നാരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അശ്ലീല നൃത്തം നടന്ന കഫേ, പിഴ ചുമത്തി പൊലീസ് അടപ്പിച്ചു.
കഫേയിൽ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾതന്നെ പോലീസ് യുവാക്കൾക്കെതിരെ നടപടിയെടുത്തതായി ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജല്ലഫ് പറഞ്ഞു. “ദുബായ് പോലീസിന്റെ ക്രിമിനൽ ഡാറ്റ അനാലിസിസ് സെന്റർ വീഡിയോയിലെ യുവാവിനെയും വീഡിയോ റെക്കോർഡുചെയ്‌ത് ഓൺലൈനിൽ പോസ്റ്റുചെയ്‌ത വ്യക്തിയെയും ഉടൻ തിരിച്ചറിഞ്ഞു,” ബ്രിഗ്. അൽ ജല്ലഫ് വിശദീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.