67 നിലകളുള്ള ദുബായ് മറീന കെട്ടിടത്തില്‌‍‍ വൻ തീപിടിത്തം; ഒഴിപ്പിച്ചത് 3820 പേരെ

Last Updated:

മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന കെട്ടിടമാണിത്

News18
News18
ദുബായ് മറീനയിലെ 67 നിലകളുള്ള ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. 3820 പെരേ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചതായി റിപ്പോർട്ട്. നിലവിൽ ആളുകൾ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാത്രി വൈകിയാണ് മറീന പിനാക്കിൾ – ടൈഗർ ടവറിൽ തീപിടിത്തമുണ്ടായത്.
തീ ഇപ്പോൾ നിയന്ത്രണ വിധേയമായെന്നും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മുകൾ നിലയിൽ നിന്ന് തുടങ്ങിയ തീ താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ താഴേയ്ക്ക് പതിച്ച് ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 6 മണിക്കൂറോളം നീണ്ട് പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രത്യേക യൂണിറ്റുകൾ 764 അപ്പാർട്ട്‌മെന്റുകളിലായുള്ള താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
അധികൃതർ ഇപ്പോൾ കെട്ടിടത്തിന്റെ ഡെവലപറുമായി ചേർന്ന് താമസക്കാർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന കെട്ടിടമാണിത്. ഇന്ന് പുലർച്ചെ 2.21നാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
67 നിലകളുള്ള ദുബായ് മറീന കെട്ടിടത്തില്‌‍‍ വൻ തീപിടിത്തം; ഒഴിപ്പിച്ചത് 3820 പേരെ
Next Article
advertisement
പുലാവും സാമ്പാറും ഒഴിവാക്കി; ശബരിമലയിൽ ഇനി 'അന്നദാനം' കേരള സദ്യ; പായസവും പപ്പടവും ഉള്‍പ്പെടെ വിളമ്പും
പുലാവും സാമ്പാറും ഒഴിവാക്കി; ശബരിമലയിൽ ഇനി 'അന്നദാനം' കേരള സദ്യ; പായസവും പപ്പടവും ഉള്‍പ്പെടെ വിളമ്പും
  • ശബരിമലയിൽ അന്നദാനത്തിന്‍റെ ഭാഗമായി ഇനി കേരള സദ്യ വിളമ്പും, പായസവും പപ്പടവും ഉൾപ്പെടെ.

  • പുലാവും സാമ്പാറും ഒഴിവാക്കി കേരളീയ തനിമയുള്ള വിഭവങ്ങൾ നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

  • അന്നദാനത്തിന്‍റെ ഗുണമേന്മ ഉറപ്പാക്കാൻ ബോർഡ് ഉത്തരവാദിത്തം ഏറ്റെടുത്തതായി പ്രസിഡന്‍റ് അറിയിച്ചു.

View All
advertisement