കുവൈത്തിലെ തീപിടിത്തം: കെട്ടിട ഉടമകളുടെയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്
- Published by:Sarika KP
- news18-malayalam
Last Updated:
സംഭവത്തിൽ മരിച്ചവരിൽ കൂടുതലും മലയാളികളും ഇന്ത്യക്കാരുമാണെന്നാണ് സൂചന.
കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരിൽ കൂടുതൽ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഇതിൽ നാല് മലയാളികളെന്ന് സൂചന. ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33) ആണ് മരിച്ചത്. എൻബിടിസി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാൾ. സംഭവത്തിൽ മരിച്ചവരിൽ കൂടുതലും ഇന്ത്യക്കാരണെന്നാണ് സൂചന.
സംഭവത്തിൽ കെട്ടിട ഉടമകളുടെയും കാവൽക്കാരനെയും കമ്പനിയുടെ ഉടമയെയും അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് പോലീസിന് ഉത്തരവിട്ടു. സംഭവസ്ഥലത്തെ ക്രിമിനല്‍ തെളിവ് ഉദ്യോഗസ്ഥരുടെ പരിശോധന അവസാനിക്കുന്നതുവരെ കെട്ടിടം. കെട്ടിടത്തില്‍ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേര്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി.
Location :
New Delhi,New Delhi,Delhi
First Published :
June 12, 2024 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈത്തിലെ തീപിടിത്തം: കെട്ടിട ഉടമകളുടെയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്