യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തുവര്‍ എന്തുകൊണ്ട് ജോലി ചെയ്തുകൂടാ

News18 Malayalam
Updated: January 9, 2019, 8:38 PM IST
യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തുവര്‍ എന്തുകൊണ്ട് ജോലി ചെയ്തുകൂടാ
  • Share this:
അബുദാബി: വിസിറ്റിങ്ങ് വിസയില്‍ യുഎഇയിലെത്തുവര്‍ ജോലിയിലേര്‍പ്പെടാന്‍ പാടില്ലെന്ന നിയമം കര്‍ശനമാണെങ്കിലും ഇതിനു വിപരീതമായി പലരും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാനും പലരും വിസിറ്റിങ്ങ് വിസ ഉപയോഗിക്കുന്നുണ്ട്. യുഎഇയില്‍ വിസിറ്റിങ്ങ് വിസയിലെത്തുന്നവര്‍ ജോലി ചെയ്തുകൂടെന്ന് നിയമം വ്യക്തമായി പറയുന്നതാണ്.

വിസിറ്റിങ്ങ് വിസയിലെത്തി ജോലി ചെയ്യുന്നവര്‍ ചൂഷണത്തിനിരയായാലും തൊഴില്‍ നിയമ അവകാശങ്ങള്‍ പ്രകാരമുള്ള യാതൊരു സംരക്ഷണവും ഇത്തരക്കാര്‍ക്ക് ലഭിക്കില്ലെന്നാണ് പ്രവാസികള്‍ മനസിലാക്കേണ്ട പ്രധാന വസ്തുത. വിസിറ്റിങ്ങ് വിസയിലെത്തി ജോലിയില്‍ ഏര്‍പ്പെട്ടശേഷം കബളിപ്പിക്കപ്പെട്ട പല അനുഭവങ്ങളും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരക്കാരില്‍ ഇന്ത്യക്കാരും ഉണ്ടെന്നതാണ് മറ്റൊരു കാര്യം.

Also Read: യുഎഇയിൽ 2019ൽ ശമ്പള വർധനയുണ്ടാകുമെന്ന് സൂചന

യുഎഇയില്‍ ഫെഡറല്‍ നിയമത്തിലെ ആറാം വകുപ്പിലെ 11 ാം ആര്‍ട്ടിക്കിള്‍ സന്ദര്‍ശക വിസയിലെത്തുന്ന വിദേശികള്‍ സ്വന്തം നിലയിലോ മറ്റാരുടെയെങ്കിലും കീഴിലോ ജോലി ചെയ്യരുതെന്ന് വ്യക്തമാക്കുന്നുണ്ട്. 2007 ലെ ഫെഡറല്‍ ഡിക്രീ നിയമപ്രകാരം സന്ദര്‍ശക വിസയില്‍ ഒരു വ്യക്തി തൊഴില്‍ ചെയ്യുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമയില്‍ നിന്ന് ഒരു തൊഴിലാളിക്ക് 50,000 ദിര്‍ഹം വീതം പിഴ ഇടാക്കുമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

നിയമം തെറ്റിക്കുന്ന പ്രവാസി തൊഴിലുടമകള്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ജീവപര്യന്തം വിലക്കേര്‍പ്പെടുത്തും. യുഎഇ പൗരന്മാരാണ് നിയമം തെറ്റിക്കുന്നതെങ്കില്‍ ആറുമാസം തടവ് ശിക്ഷയാണ് ലഭിക്കുക.


യുഎഇയില്‍ ജോലിക്ക് പോകുന്നതിനുമുമ്പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റുപ്രധാന കാര്യങ്ങള്‍ ഇവയാണ്.

ഓഫര്‍ ലെറ്റര്‍- കമ്പനിയുടെ നിബന്ധനകളും വ്യവസ്ഥകളും സൂചിപ്പിക്കുന്ന ലെറ്റര്‍ അംഗീകരിക്കുകയും അതില്‍ ഒപ്പിടുകയും വേണം. മന്ത്രാലയത്തിന്റെ അംഗീകാരം, വര്‍ക്ക് പെര്‍മിറ്റ് അല്ലെങ്കില്‍ റെസിഡന്‍സി വിസ, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, വൈദ്യ പരിശോധന.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍