Saudi Arabia| ഇ-വിസ, പാസ്പോർട്ട് സേവനങ്ങളുമായി സൗദി; ഓൺലൈനായി റസിഡൻസി പെർമിറ്റുകൾ പുതുക്കാം

Last Updated:

രാജ്യത്തിന് പുറത്തുനിന്ന് കൊണ്ട് പ്രവാസികൾക്ക് ഓൺലൈനായി റസിഡൻസി പെർമിറ്റുകള്‍ പുതുക്കാം. വിസകളുടെ കാലാവധി പുതുക്കുന്നതിനും ഓൺലൈനായി തന്നെ അപേക്ഷിക്കാം.

റിയാദ്: പൗരന്മാർക്കും പ്രവാസികൾക്കും പുതിയ ഇലക്ട്രോണിക് ഓൺലൈൻ സേവനങ്ങളുമായി സൗദി അറേബ്യ. വിസ, പാസ്പോർട്ട് സേവനങ്ങൾ ഇനി ഓൺലൈനായി ലഭിക്കും. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സിന്റെ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി അബ്ദുൽഅസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ നിർവഹിച്ചു.
വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന അബ്ഷാർ ഇൻഡിവിഡുവൽസ്, ബിസിനസ് മേഖലക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന അബ്ഷാർ ബിസിനസ്, വന്‍കിട കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന മുഖീം എന്നീ പേരുകളിലാകും സേവനങ്ങൾ ലഭ്യമാകുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സുരക്ഷിതമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയം തുടരുമെന്ന് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ പറഞ്ഞു. പുതിയ സേവനങ്ങളെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ വിശദീകരിച്ചു.
രാജ്യത്തിന് പുറത്തുനിന്ന് കൊണ്ട് പ്രവാസികൾക്ക് ഓൺലൈനായി റസിഡൻസി പെർമിറ്റുകള്‍ പുതുക്കാം. വിസകളുടെ കാലാവധി പുതുക്കുന്നതിനും ഓൺലൈനായി തന്നെ അപേക്ഷിക്കാം. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ തീരുമാനമാണിത്. ജവാസാത്തില്‍ നിന്നുള്ള സൗദി പൗരന്മാരുടെയും വിദേശികളുടെയും നടപടിക്രമങ്ങള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് എളുപ്പമാക്കാനാണ് ജവാസാത്ത് ലക്ഷ്യമിടുന്നത്.
advertisement
പതിനഞ്ചും അതില്‍ കുറവും പ്രായമുള്ള കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുക, പാസ്‌പോര്‍ട്ട് പുതുക്കുക, പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കുക, വിദേശങ്ങളില്‍ കഴിയുന്നവരുടെ ഇഖാമ പുതുക്കുക, വിദേശങ്ങളിലുള്ളവരുടെ റീ-എന്‍ട്രി വിസ ദീര്‍ഘിപ്പിക്കുക, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കാര്യങ്ങളില്‍ ജവാസാത്ത് ഡയറക്ടറേറ്റുമായി ആശയവിനിമയം നടത്താന്‍ ഗുണഭോക്താക്കളെ സഹായിക്കുക തുടങ്ങിയ സേവനങ്ങളാണ് പുതുതായി ആരംഭിച്ചിരിക്കുന്നത്.
advertisement
സൗദി അറേബ്യയിലെ ആകെ ജനസംഖ്യ 3.48 കോടിയാണ്. ഇതിൽ ഒരുകോടി പേർ പ്രവാസികളാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഇലക്ട്രോണിക് സേവനങ്ങള്‍ വ്യാപിപ്പിക്കാൻ സൗദി ഭരണകൂടം നടപടിയെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Saudi Arabia| ഇ-വിസ, പാസ്പോർട്ട് സേവനങ്ങളുമായി സൗദി; ഓൺലൈനായി റസിഡൻസി പെർമിറ്റുകൾ പുതുക്കാം
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement