മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ ഈദുല്‍ അദ്ഹ ദിവസം നടത്തിയത് 4.48 കോടി ഫോണ്‍ കോളുകള്‍

Last Updated:

രാജ്യത്തിനകത്തുള്ള കോളുകൾ ഏകദേശം 3.8 കോടിയും അന്താരാഷ്ട്ര തലത്തിലേത് 67 ലക്ഷവുമാണ്

ഈദുൽ അദ്ഹയോടനുബന്ധിച്ച് മക്ക ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രാർത്ഥനയ്ക്കെത്തിയവർ 4.48 കോടി ഫോൺ കോളുകൾ ചെയ്തതായി സൗദിയിലെ കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ (സിഎസ്ടി) അറിയിച്ചു. ഇതിൽ രാജ്യത്തിനകത്തുള്ള കോളുകൾ ഏകദേശം 3.8 കോടിയും അന്താരാഷ്ട്ര തലത്തിലേത് 67 ലക്ഷവുമാണ്. സൗദി പ്രസ് ഏജൻസിയും (എസ്പിഎ) സിഎസ്ടിയും പുറത്ത് വിട്ട കണക്കുകൾ പ്രകാരം ആകെ 5.79 ടെറാബൈറ്റ് ഡാറ്റയാണ് ഈ ദിവസങ്ങളിൽ ഉപയോഗിച്ചത്.
1080p എച്ച്ഡി വീഡിയോ 23 ലക്ഷം മണിക്കൂർ കാണുന്നതിന് സമാനമാണ് ഈ ഡാറ്റ ഉപഭോഗം. ആഗോള തലത്തിലെ പ്രതിദിന ഡാറ്റ ഉപയോഗം ശരാശരി 380 മെഗാബൈറ്റ് ആണെന്നിരിക്കെയാണിത്. തീർത്ഥാടന ദിവസങ്ങളിൽ രാജ്യത്തെ പ്രതിദിന ഡേറ്റ ഉപയോഗം ശരാശരി 779.93 മെഗാബൈറ്റായിരുന്നു. കൂടാതെ ഈ ദിവസങ്ങളിൽ ഡേറ്റയുടെ ശരാശരി അപ്‌ലോഡ് വേഗത 376.18 മെഗാബൈറ്റും ഡൗൺലോഡിംഗ് വേഗത 48.04 മെഗാബൈറ്റുമായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ ഈദുല്‍ അദ്ഹ ദിവസം നടത്തിയത് 4.48 കോടി ഫോണ്‍ കോളുകള്‍
Next Article
advertisement
ഒന്നരവയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരി; കാമുകൻ നിധിനെ വെറുതെവിട്ടു
ഒന്നരവയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരി; കാമുകൻ നിധിനെ വെറുതെവിട്ടു
  • കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു

  • കാമുകൻ നിധിനെതിരെ ഗൂഢാലോചനയും സഹായവും തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി

  • പ്രോസിക്യൂഷനും പോലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി, ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും

View All
advertisement