'അബുദാബിയിലെ ഹിന്ദുക്ഷേത്രം ആഗോള ഐക്യത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രതീകം' : നരേന്ദ്ര മോദി

Last Updated:

യുഎഇയുടെ അഭിമാനമായ മന്ദിരങ്ങൾക്ക് ഒപ്പം ഹിന്ദു ക്ഷേത്രം കൂടി ഇടം പിടിക്കുകയാണെന്ന് പ്രധാനമന്ത്രി

അബുദാബിയിലെ പുതിയ ബാപ്സ് ഹിന്ദു ക്ഷേത്രം ആഗോള ഐക്യത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരമ്പര്യത്തിന്റെ പ്രതീകമാണ് ഈ ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നന്ദി അറിയിച്ച പ്രധാനമന്ത്രി ഭാരതീയരുടെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു. വളരെ വലിയ താത്പര്യമാണ് യുഎഇ ഭരണാധികാരികൾ ഹിന്ദു ക്ഷേത്രത്തിന്റെ നിർമാണത്തിനായി കാട്ടിയതെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. ഇളം പിങ്ക് നിറത്തിലുള്ള സിൽക്ക് ധോത്തിയും കുർത്തയും സ്ലീവ്‌ലെസ് ജാക്കറ്റും അണിഞ്ഞാണ് പ്രധാനമന്ത്രി ക്ഷേത്രോദ്ഘാടന ചടങ്ങിനെത്തിയത്.
യുഎഇയുടെ അഭിമാനമായ മന്ദിരങ്ങൾക്ക് ഒപ്പം ഹിന്ദു ക്ഷേത്രം കൂടി ഇടം പിടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ യുഎഇ ഭരണാധികാരിക്ക് സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് നന്ദി അറിയിച്ചു. യുഎഇയും ഇന്ത്യയും പുരാതന ബന്ധങ്ങളിൽ പുതിയ അധ്യായം ചേർക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അബുദാബിയിലെ ക്ഷേത്രം കേവലം പ്രാര്‍ത്ഥനാ കേന്ദ്രമല്ലെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യക്ക് അമൃത്കാൽ സമയമാണെന്നും പറഞ്ഞു.
advertisement
താൻ ഭാരതത്തിന്റെ പൂജാരിയാണെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പൂജാരിയെ പോലെയാണ് താനുമെന്ന് സ്വാമിജി പറഞ്ഞു. ''ഞാൻ ഭാരതത്തിന്റെ പൂജാരിയാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങൾ എന്റെ ദൈവങ്ങളാണ്. അയോധ്യയിൽ രാം മന്ദിർ യാഥാര്‍ത്ഥ്യമായതിന് പിന്നാലെ അബുദബിയിൽ ക്ഷേത്രം തുറന്നു. രണ്ടിനും സാക്ഷിയാകാൻ കഴിഞ്ഞത് അപൂര്‍വ ഭാഗ്യം. ഒരേ സ്ഥലത്ത് അമ്പലവും പള്ളിയും ഒരുമിച്ചുള്ള ഇടമാണ് യുഎഇ''- മോദി പറഞ്ഞു. ഇന്ത്യക്കാര്‍ക്കായി യുഎഇയിൽ ആശുപത്രി നിര്‍മ്മിക്കാൻ വൈസ് പ്രസിഡന്റ് ഇടം നൽകിയ കാര്യവും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചു.
advertisement
വരും നാളുകളിൽ ഭക്തജനങ്ങൾ വലിയതോതിൽ ക്ഷേത്രത്തിലെത്തുമെന്നും ദർശനം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് യുഎഇയിലേക്ക് വരുന്നവരുടെ എണ്ണവും വർധിപ്പിക്കുമെന്നും ജനങ്ങളുമായുള്ള ബന്ധവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഒരു സുവർണ അധ്യായമാണ് രചിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്, പലരുടെയും സ്വപ്നങ്ങൾ ക്ഷേത്രവുമായും സ്വാമിനാരായണന്റെ അനുഗ്രഹവുമായും ബന്ധപ്പെട്ടിരിക്കുന്നു…” അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'അബുദാബിയിലെ ഹിന്ദുക്ഷേത്രം ആഗോള ഐക്യത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രതീകം' : നരേന്ദ്ര മോദി
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement