PM Modi Kuwait Visit | അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

ചടങ്ങിനിടെ കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ കണ്ടുമുട്ടിയ ചിത്രം പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു

News18
News18
രണ്ടുദിവസത്തെ കുവൈറ്റ് സന്ദർശനത്തിനിടെ കുവൈറ്റ് ആതിധേയത്വം വഹിക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമ്ന്ത്രി നരേന്ദ്രമോദി. ചടങ്ങിനിടെ കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ പ്രധാനമന്ത്രി കണ്ടു. രണ്ടുദിവസത്തെ ചരിത്ര സന്ദർശത്തിനായി കുവൈറ്റിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു.
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹുമായി ഹസ്തദാനം ചെയ്യുന്നചിത്രം പ്രധാനമന്ത്രി സമൂഹമാധ്യമമായി എക്സിൽ പങ്കുവച്ചു. അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ കണ്ടുമുട്ടാൻസാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന അറബി ഭാഷയിൽ എഴുതിയ അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.43 വർഷത്തിനിടയ്ക്ക് കുവൈറ്റ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ജിസിസി ഉൾപ്പെടെ എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന മേഖലയിലെ ഏറ്റവും വലിയ കായിക ഇനങ്ങളിൽ ഒന്നായ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും മോദി ആശംസകൾ നേർന്നു. നേരത്തെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ 'ഹലാ മോദി' എന്ന പ്രത്യേക പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി സംസാരിച്ചിരുന്നു.
advertisement
ആഗോള വളർച്ചയ്ക്ക് പ്രവാസികൾ നൽകുന്ന സംഭാവനകളെ മോദി പ്രശംസിച്ചു. ചെയ്തു ഓരോ വർഷവും നൂറുകണക്കിന് ഇന്ത്യക്കാരാണ് കുവൈറ്റിൽ എത്തുന്നതെന്നും ഇത് കുവൈറ്റ് സമൂഹത്തിന് ഒരു ഇന്ത്യൻ ഛായ നൽകി എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ജനങ്ങളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയുംചെയ്തു. ഞായറാഴ്ച പ്രധാനമന്ത്രി കുവൈറ്റ് അമീർ, കിരീടാവകാശി, കുവൈറ്റ് പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
PM Modi Kuwait Visit | അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി
Next Article
advertisement
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
  • പ്രതി നജീബ് സെല്ലിൽ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • മദ്യലഹരിയിൽ 69 കാരിയെ പീഡിപ്പിച്ച കേസിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.

View All
advertisement