റംസാൻ 2024: ഗ്രാൻഡ് മോസ്‌കിൽ അത്യാധുനിക ഗതാഗത സൗകര്യങ്ങൾ ഒരുക്കി സൗദി അറേബ്യ

Last Updated:

തനഖുൽ (Tanaqul) എന്ന ആപ്ലിക്കേഷൻ വഴി ബന്ധിപ്പിച്ചിട്ടുള്ള 5,000 ഓളം റെഗുലർ, ഇലക്ട്രിക് കാർട്ടുകളാണ് ഈ സംരംഭത്തിൽ ഉൾപ്പെടുന്നത്

വിശുദ്ധ റമദാനോടനുബന്ധിച്ച് ഗ്രാൻഡ് മോസ്‌കിനുള്ളിൽ ആധുനിക ഇലക്ട്രിക് വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. പള്ളിയ്ക്കകത്ത് സായി, തവാഫ്, റൂഫ് എന്നിവിടങ്ങളിലാണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്. ട്രാൻസ്‌പോർട്ടേഷൻ സർവീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഗ്രാൻഡ് മോസ്കിന്റെയും, പ്രൊഫറ്റ് മോസ്കിന്റെയും നടത്തിപ്പ് ചുമതല വഹിക്കുന്ന ജനറൽ അതോറിറ്റിയാണ് ഈ യാത്രാ സൗകര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
തനഖുൽ (Tanaqul) എന്ന ആപ്ലിക്കേഷൻ വഴി ബന്ധിപ്പിച്ചിട്ടുള്ള 5,000 ഓളം റെഗുലർ, ഇലക്ട്രിക് കാർട്ടുകളാണ് ഈ സംരംഭത്തിൽ ഉൾപ്പെടുന്നത്. കൃത്യമായ ശുചീകരണ നടപടികളും കൂടാതെ കാർട്ട് ജീവനക്കാരുടെ ഓർഗനൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായ മേൽ നോട്ടവും ഉണ്ടായിരിക്കും. പ്രായമായർക്കും ഭിന്നശേഷിക്കാരായുള്ളവർക്കു വേണ്ടിയുള്ള കാർട്ടുകളുടെയും ഗോൾഫ് കാർട്ടുകളുടെയും നവീകരണ പ്രവർത്തനങ്ങൾക്കും മാനേജ്‌മെന്റ് മേൽനോട്ടം വഹിക്കുന്നുണ്ട്. കൂടാതെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കാർട്ട് ഒപ്പറേറ്റർമാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഗതാഗത വകുപ്പ് ഫീൽഡ് മോണിറ്ററിംഗും നടത്തുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
റംസാൻ 2024: ഗ്രാൻഡ് മോസ്‌കിൽ അത്യാധുനിക ഗതാഗത സൗകര്യങ്ങൾ ഒരുക്കി സൗദി അറേബ്യ
Next Article
advertisement
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ കളക്ടർ അനുമതി നൽകി.

  • പ്രതിഷേധം ഒഴിവാക്കാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • പ്ലാന്റ് തുറക്കാൻ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഉടമകൾ.

View All
advertisement