Explained: ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം എന്താണ്? അത് എത്രത്തോളം അപകടകാരിയാണ്?

Last Updated:

സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ വകഭേദത്തെക്കുറിച്ച് പഠനം നടത്തിയത്.

കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദമായ ബി.1617 വലിയ പ്രതിസന്ധി സൃഷ്ടിക്കവെ ഹൈദരാബാദിൽ നിന്നുള്ള ഗവേഷകർ ദക്ഷിണേന്ത്യയിലെചില ഭാഗങ്ങളിൽ പുതിയൊരു വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഈ വകഭേദത്തിന് മുൻ വകഭേദങ്ങളെഅപേക്ഷിച്ച് 15 ഇരട്ടി അപകട സാധ്യത കൂടുതലാണെന്ന് കരുതപ്പെടുന്നു. N440K എന്നറിയപ്പെടുന്ന, കൊറോണ വൈറസിന്റെ ഈ വകഭേദം തെലങ്കാന, ആന്ധ്ര പ്രദേശ്, കർണാടക, മഹാരാഷ്ട്രയുടെയും ഛത്തീസ്ഗഢിന്റെയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ വകഭേദത്തെക്കുറിച്ച് പഠനം നടത്തിയത്.
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ള വകഭേദമാണ് ഇത്. ആന്ധ്ര മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലും ജില്ലാ കോവിഡ് സ്പെഷ്യൽ ഓഫീസറുമായ പി വി സുധാകർ ഈ വകഭേദംകൂടുതൽ ശക്തിയേറിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
"പുതിയ വകഭേദത്തിന്റെ ഇൻക്യൂബേഷൻ കാലയളവ് വളരെ ചെറുതാണെന്നും രോഗത്തിന്റെ പുരോഗതി ദ്രുതഗതിയിലാകുമെന്നും ഞങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. മുമ്പത്തെ കേസുകളിൽ വൈറസ് ബാധിതനായഒരു രോഗി കുറഞ്ഞത് ഒരാഴ്ച സമയമെടുത്താണ് രോഗത്തിന്റെ തീവ്രഘട്ടത്തിലേക്ക് കടക്കുക. എന്നാൽ, ഈ വകഭേദം ബാധിച്ച രോഗികളിൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ രോഗം രൂക്ഷമാകുന്നു. അതുകൊണ്ടാണ് ഐ സി യു കിടക്കകൾക്കും ഓക്സിജൻ കിടക്കകൾക്കും ആവശ്യം ഏറുന്നത്", അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
advertisement
റിപ്പോർട്ടുകൾ പ്രകാരം ഈ വകഭേദത്തിന്റെ രോഗവ്യാപന നിരക്ക് വളരെ കൂടുതലാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് രോഗബാധിതനായഒരു വ്യക്തി കൂടുതൽ ആളുകളിലേക്ക് രോഗം പരത്തുന്നതിലേക്ക് ഇത് നയിക്കുന്നു.
N440K എന്ന വകഭേദം ദക്ഷിണേന്ത്യയിൽ ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും B.1.617, B.1.1.7 എന്നീ പുതിയ വകഭേദങ്ങളാണ് കൂടുതൽ വ്യാപിക്കുന്നതെന്ന് പുതിയ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു. B.1.617 ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദമാണ്. B.1.1.7 യു കെയിൽ കണ്ടെത്തിയ വകഭേദമാണ്. N440K എന്ന വകഭേദത്തെക്കുറിച്ച് ആളുകൾ അനാവശ്യമായി പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വരുന്ന ആഴ്ചകളിൽ അവ പതിയെ അപ്രത്യക്ഷമായി തുടങ്ങുമെന്നും വിദഗ്ദ്ധർ പറയുന്നു.
advertisement
പുതിയ കോവിഡ് വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതോടെ രോഗികളിൽ പുതിയ രോഗലക്ഷണങ്ങളുംകണ്ടു തുടങ്ങിയെന്ന് ഉജാലസൈഗ്നസ്‌ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഫൗണ്ടറും ഡയറക്റ്ററുമായ ഡോ. ശുചിൻ ബജാജ് പറയുന്നു. പനി, പേശികളിലെ വേദന, വരണ്ട ചുമ, മണവും രുചിയും നഷ്ടപ്പെടൽ എന്നീ ലക്ഷണങ്ങൾ ഇപ്പോൾ രോഗികളിൽ കണ്ടുവരുന്നുണ്ട്. കൺജക്റ്റിവിറ്റിസ്, തൊണ്ടവീക്കം, തടിപ്പ്, വയറ് വേദന, കൈ വിരലുകളിലെയും കാൽ വിരലുകളിലെയും നിറവ്യത്യാസംതുടങ്ങിയ ലക്ഷണങ്ങളും വ്യാപകമായി കണ്ടുവരുന്നുണ്ട്. ബംഗാളിൽ കഴിഞ്ഞ ഒക്റ്റോബറിൽ കണ്ടെത്തിയ മൂന്ന് തവണ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് നിലവിൽ ബംഗാളിലെ 15% മുതൽ 20% വരെ കോവിഡ് കേസുകൾക്ക് കാരണമാകുന്നത്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം എന്താണ്? അത് എത്രത്തോളം അപകടകാരിയാണ്?
Next Article
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement