കുവൈത്ത് -സൗദി റെയില്‍വേ പദ്ധതി; നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ 2026 ഓടെ ആരംഭിക്കും

Last Updated:

സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന നിരക്കിൽ വേഗതയേറിയ യാത്ര ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ദുബായ്:  കുവൈത്ത്-സൗദി അതിവേഗ റെയില്‍വേ പദ്ധതിയുടെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ 2026 -ഓടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്‌. പദ്ധതി നാല് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സാധ്യത സംബന്ധിച്ച വിശദമായ പഠനത്തിന് ശേഷം യാത്ര ചെയ്യാനും ചരക്കു കടത്താനും കഴിയുന്ന റെയിൽവേ സംവിധാനത്തിന് അടുത്തിടെയാണ് ഇരുരാജ്യങ്ങളുടെയും സംയുക്ത സമിതി അംഗീകാരം നൽകിയത്. ഇക്കാര്യം കുവൈത്ത് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അറബിക് ദിനപത്രമായ ഖബാസ് റിപ്പോർട്ട്‌ ചെയ്തു.
ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ടെൻഡർ നടപടികൾക്കായി അന്താരാഷ്ട്ര കമ്പനികളെ ഇതിനോടകം ക്ഷണിച്ചിട്ടുണ്ട്. പ്രതിദിനം 3300 യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ ആറ് റൗണ്ട് ട്രിപ്പുകൾ ആണ് ഇതിൽ റെയിൽവേ സജ്ജീകരിച്ചിരിക്കുന്നത്.
ഇതിലൂടെ ഏകദേശം 500 കിലോമീറ്റർ ദൂരം ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് സഞ്ചരിക്കാൻ കഴിയും. കുവൈത്തിലെ ഷദാദിയ്യ മേഖലയെയും സൗദി തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിച്ചു കൊണ്ടായിരിക്കും പുതിയ റെയിൽവേ സംവിധാനം.
advertisement
സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന നിരക്കിൽ വേഗതയേറിയ യാത്ര ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈത്ത് -സൗദി റെയില്‍വേ പദ്ധതി; നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ 2026 ഓടെ ആരംഭിക്കും
Next Article
advertisement
ദയനീയ തോൽവി; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ പാകിസ്ഥാനും പിന്നിലായി
ദയനീയ തോൽവി; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ പാകിസ്ഥാനും പിന്നിലായി
  • ഇന്ത്യ 408 റൺസിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി, 63.5 ഓവറിൽ 140 റൺസ് മാത്രമാണ് നേടാനായത്.

  • പോയിന്റ് പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു, 48.15 പോയന്റ് ശതമാനവുമായാണ് ഇന്ത്യയുടെ സ്ഥാനം.

  • പാകിസ്ഥാൻ 50% പോയന്റുമായി നാലാം സ്ഥാനത്ത്, ദക്ഷിണാഫ്രിക്ക 75% പോയന്റുമായി രണ്ടാം സ്ഥാനത്ത്.

View All
advertisement