റിയാദ്/ മസ്ക്കറ്റ്: സൗദി അറേബ്യയിൽ 1251 പേർക്ക് കൂടി പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരിൽ 1026 പേർ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,51,687 ആയി ഉയർന്നു. ഇതിൽ 4,34,439 പേർ രോഗമുക്തരായി. ആകെ മരിച്ചവരുടെ എണ്ണം 7,377 ആയി.
Also Read- COVID 19 | സംസ്ഥാനത്ത് ഇന്ന് 194 മരണം; 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 9871 ആയി കുറഞ്ഞു. ഇവരിൽ 1443 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.20 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമായി തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം- മക്ക 367, റിയാദ് 349, കിഴക്കൻ പ്രവിശ്യ 148, അസീർ 88, മദീന 87, ജീസാൻ 55, അൽഖസീം 44, നജ്റാൻ 30, തബൂക്ക് 26, ഹായിൽ 22, അൽബാഹ 20, വടക്കൻ അതിർത്തിമേഖല 11, അൽജൗഫ് 4. രാജ്യത്ത് ഇതുവരെ 14,206,439 ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
#الصحة تعلن عن تسجيل (1251) حالة إصابة جديدة بفيروس كورونا (كوفيد-19)، وتسجيل (15) حالات وفيات رحمهم الله، وتسجيل (1026) حالة تعافي ليصبح إجمالي عدد الحالات المتعافية (434,439) حالة ولله الحمد. pic.twitter.com/I4zLaxOMi4
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) June 1, 2021
ഒമാനിൽ 1047 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലധികം പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്നെവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
Also Read- വാക്സിൻ നയത്തിൽ മാറ്റമില്ല; ഒറ്റ ഡോസ് നൽകാൻ നീക്കമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1047 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,271 ആയി. 2,00,421 പേർ ഇതിനോടകം രോഗം രോഗമുക്തരായി. നിലവില്‍ 91.8 ശതമാനമാണ് രാജ്യത്ത് കോവിഡ് മുക്തി നിരക്ക്. കഴിഞ്ഞ ദിവസം മരണപ്പെട്ട 11 പേരുൾപ്പടെ ഇതുവരെ 2356 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. നിലവില്‍ 802 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 257 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19 in Saudi Arabia, Oman