ഇന്റർഫേസ് /വാർത്ത /Corona / വാക്സിൻ നയത്തിൽ മാറ്റമില്ല; ഒറ്റ ഡോസ് നൽകാൻ നീക്കമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ

വാക്സിൻ നയത്തിൽ മാറ്റമില്ല; ഒറ്റ ഡോസ് നൽകാൻ നീക്കമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ

News18

News18

ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകും

  • Share this:

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ നയത്തിൽ മാറ്റത്തിന് നീക്കമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്സിനിൽ മാറ്റമില്ല. കോവിഷീൽഡ്, കോവാക്സിൻ എന്നിവ രണ്ട് ഡോസ് നൽകും. 12 ആഴ്ചത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കണമെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറഞ്ഞു. ഡിസംബറോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകും.

ജൂലൈ - ഓഗസ്റ്റ് മാസത്തോടെ വാക്സിനേഷൻ നിരക്ക് വർദ്ധിക്കും. പ്രതിദിനം ഒരു കോടി വാക്സിനുകൾ നൽകും. രാജ്യത്ത് നിലവിൽ വാക്സിൻ ക്ഷാമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വാക്സിൻ നയത്തിൽ സമഗ്ര മാറ്റത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

വാക്സിൻ നൽകുന്ന ഇടവേളയിൽ മാറ്റം വരുത്തുന്നതും കോവിഷീൽഡ് ഒറ്റഡോസ് നൽകുന്നതുമാണ് പരിഗണിക്കുന്നത് എന്നായിരുന്നു വാർത്തകൾ. കുട്ടികൾക്കായുള്ള പ്രതിരോധ സംവിധാനങ്ങൾ സംബന്ധിച്ച് കൂടുതൽ ശ്രദ്ധ നൽകുന്നതായി നീതി അയോഗ് അംഗം ഡോ: വി.കെ. പോൾ പറഞ്ഞു.

കുട്ടികൾക്ക് അണുബാധകൾ ഉണ്ടാകാറുണ്ടെങ്കിലും ലക്ഷണങ്ങൾ വളരെ കുറവാണ്. കുട്ടികളിൽ അണുബാധ ഗുരുതരമാകുന്ന സാഹചര്യം നിലവിലില്ലെന്നും ഡോ: വി. കെ. പോൾ പറഞ്ഞു. രാജ്യത്ത് ഇതുവരെ 21 കോടി 60 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ പ്രവർത്തകർ 1.67 കോടി ഡോസും, മുൻ‌നിര പോരാളികൾ 2.42 കോടി ഡോസും സ്വീകരിച്ചു. 45 വയസ്സിന് മുകളിലുള്ള 15.48 കോടി പേർക്കും 18 നും 44നുമിടയിൽ പ്രായമുള്ള 2.03 കോടി പേർക്കും വാക്സിൻ നൽകി. രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയർന്നു. ആഴ്ചയിൽ 20 ലക്ഷം പരിശോധനകളാണ് നടക്കുന്നത്. മെയ് 28 ന് ശേഷം 2 ലക്ഷത്തിൽ താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

Summary: Centre rubbishes rumours doing the rounds regarding reducing Covid vaccine administering to just one shot per person. It was rumoured that the Government may amend the policy. The number of patients per day has come down considerably since May 28. 

First published:

Tags: Coronavirus Vaccine, Covid 19 Vaccine India, Covid vaccine, Sanjeevani