നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കീരിയും പാമ്പും പോലെയായിരുന്ന നേതാക്കൾ ഒന്നിച്ച്; വൈറലായി ഒരു ഗ്രൂപ്പ് ഫോട്ടോ

  കീരിയും പാമ്പും പോലെയായിരുന്ന നേതാക്കൾ ഒന്നിച്ച്; വൈറലായി ഒരു ഗ്രൂപ്പ് ഫോട്ടോ

  നേതാക്കൾക്ക് ദുബായിലെ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  നൽകിയ സ്വീകരണത്തിനിടെ എടുത്ത ചിത്രമാണ് വൈറലായത്. 

  • Share this:
   ദുബായ്: പാലാ ഉപതെരഞ്ഞെടുപ്പിന് മുൻപും പിൻപും കീരിയും പാമ്പും പോലെയായിരുന്ന നേതാക്കൾ ചിരിച്ചു നിൽക്കുന്ന ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മറ്റാരുമല്ല, ഒരേ പാർട്ടിയിലാണെങ്കിലും പാലായിൽ കഴിഞ്ഞ ദിവസം വരെ നേർക്കുനേർ നിന്ന് വാക്പയറ്റു നടത്തിയ പി.ജെ ജോസഫും ജോസ് കെ. മാണിയുമാണ് ചിത്രത്തിലുള്ളത്. കേരള കോൺഗ്രസ് എമ്മിന്റെ ബദ്ധശത്രുവായി അറിയപ്പെടുന്ന ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജും ചിത്രത്തിലുണ്ട്. ഇതൊന്നും പോരാത്തതിന് എം.പിമാരായ ഡീൻ കുര്യാക്കോസും, തോമസ് ചാഴിക്കാടനും വൈറലായ ഈ ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടി.

   അതേസമയം ഫോട്ടോ സത്യമോ മിഥ്യയോ എന്നറിയാതെ അങ്കലാപ്പിലാണ്, തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം  പരസ്പരം പോരടിക്കുന്ന കേരള കോൺഗ്രസ് പ്രദേശിക നേതാക്കളും പ്രവർത്തകരും.

   എന്നാൽ പ്രചരിക്കുന്ന ചിത്രം ഏറ്റവും ലേറ്റസ്റ്റാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്.

   Also Read പാലായിലെ തോൽവിക്ക് കാരണം ജോസ്. കെ മാണിയുടെ ധിക്കാരപരമായ നിലപാട്: പി. ജെ ജോസഫ്

   കത്തോലിക്ക കോണ്‍ഗ്രസിന്റെ 101 -ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഗോള സമ്മേളനത്തിനാണ്,  രാഷ്ട്രീയ ചേരിപ്പോര് മറന്ന് നേതാക്കൾ ദുബായില്‍ എത്തിയത്. സീറോ മലബാര്‍ സഭ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത  സമ്മേളനത്തിൽ 26 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

   സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ നേതാക്കൾക്ക് ദുബായിലെ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  നൽകിയ സ്വീകരണത്തിനിടെ എടുത്ത ചിത്രമാണ് വൈറലായത്.

   "തോൽപിക്കാൻ നടന്നവനും തോല്പിച്ചവനും തോല്പിക്കപ്പെട്ടവനും കീരിയും പാമ്പും എല്ലാം ഒന്നിച്ച് ഒരു കുടക്കീഴിൽ.
   സ്വന്തം സ്ഥാനാർത്ഥി തോറ്റുപോയതിന്റെ സങ്കടം പേറുന്ന അണികൾ ആരായി ?"- എന്ന ചോദ്യത്തോടെയാണ് ചിത്രം വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

   Also Read 'വ്യക്തിപരമായി വേട്ടയാടി; മറുപടി ഇല്ലാത്തതുകൊണ്ടല്ല പറയാത്തത്'; തുറന്നുപറഞ്ഞ് ജോസ് കെ മാണി

   First published:
   )}