കോട്ടയം: പാലായിലെ തോൽവിക്ക് കാരണം ജോസ്. കെ മാണിയുടെ ധിക്കാരപരമായ നിലപാടാണെന്ന് പി. ജെ ജോസഫ്. ജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയെ നിർത്തിയത് ജോസിന്റെ ധിക്കാരമാണെന്ന് ജോസഫ് കുറ്റപ്പെടുത്തി.
ജോസ് ടോമിന് ജയസാധ്യത കുറവാണെന്ന് നേരത്തേ പറഞ്ഞതാണെന്നും അത് അംഗീകരിക്കാതെ ധിക്കാരപരമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ. മാണി വിരുദ്ധ വോട്ട് ആണ് തന്നെ ജയിപ്പിച്ചതെന്ന് മാണി സി കാപ്പൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും പിജെ ജോസഫ്.
ജോസ് കെ മാണിക്ക് പക്വത ഇല്ലെന്ന നിലപാട് ജോസഫ് ആവർത്തിച്ചു. ചിഹ്നം നഷ്ടപ്പെട്ടത് പ്രധാന പരാജയ കാരണമാണ്. ചിഹ്നം ലഭിക്കാതെ പോയതിന്‍റെ ഉത്തരവാദിത്തം ജോസ് വിഭാഗത്തിനാണ്- ജോസഫ് പറഞ്ഞു. ഭരണഘടനാപരമായി
ചിഹ്നം നൽകാമെന്ന് പറഞ്ഞിട്ടും ജോസ് കെ മാണി വാങ്ങിയില്ലെന്നും ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ തര്‍ക്കമാണ് തോല്‍വിക്ക് കാരണമെന്ന് പറയാതെ ആരാണ് യഥാര്‍ഥ ഉത്തരവാദി എന്ന് യു.ഡി.എഫ് കണ്ടെത്തണമെന്നും ജോസഫ് ആവശ്യപ്പെട്ടു. കോട്ടയത്ത് പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു ജോസഫിന്‍റെ പ്രതികരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.