Ramadan 2023 | റമദാൻ മാസം ഷാർജയിൽ ഈ അഞ്ച് നിയമലംഘനങ്ങൾ കർശനമായി തടയും; പരിശോധന ശക്തമാക്കും

Last Updated:

പുണ്യമാസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കാൻ അതോറിറ്റി ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്

വിശുദ്ധ റമദാൻ മാസം അടുത്തതോടെ യുഎഇ ഭരണകൂടം സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. വിശുദ്ധ മാസത്തിന്റെ ആദ്യ ദിവസം മുതൽ നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ ആരംഭിക്കുമെന്നും നിരവധി പ്രചാരണങ്ങളും ദൈനംദിന പരിശോധനകളും നടത്തുമെന്നും ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ തുനൈജി അറിയിച്ചു.
പുണ്യമാസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കാൻ അതോറിറ്റി ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നത് തുടരാൻ സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഈ സേവനങ്ങളിൽ വെറ്റിനറി ക്ലിനിക്കുകൾ, ശുചിത്വ സേവനങ്ങൾ, കെട്ടിട നിയന്ത്രണ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
കർശന പരിശോധന നടത്തുന്ന 5 മേഖലകൾ ഇവയാണ് :
advertisement
ഫുഡ് ആൻഡ് ബീവറേജ് സേവനങ്ങൾ
എഫ് ആൻഡ് ബി സേവനങ്ങളായിരിക്കും കർശനമായ പരിശോധന നടത്തുന്ന പ്രധാന മേഖലകളിലൊന്ന്. ഭക്ഷണ ശാലകൾ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, ബേക്കറികൾ, പൊതു അടുക്കളകൾ, മധുരപലഹാര കടകൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാകും പരിശോധന. പരിശോധന ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് മാത്രമല്ല അധികൃതർ അംഗീകരിച്ച ആരോഗ്യ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനും കൂടി വേണ്ടിയാണ്. അതിനായി 40 ഇൻസ്പെക്ടർമാരുടെ ഒരു ടീമിനെ തയ്യാറാക്കിയിട്ടുണ്ട്.
advertisement
ആവശ്യമില്ലാത്ത പ്രശ്നങ്ങൾ
പൊതുവിൽ എന്തെങ്കിലും ക്രമക്കേടുകളോ പ്രശ്നങ്ങളോ ഉണ്ടായാൽ നിരീക്ഷിക്കാനും പരിശോധിക്കാനും പ്രത്യേക സംവിധാനം ഉണ്ടാകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഉച്ചത്തിൽ ശബ്ദം ഉയർത്തുക, മറ്റുള്ളവരെ ശല്യപ്പെടുത്തുക, വീടുകൾക്ക് പുറത്ത് പ്രത്യേക റമദാൻ ടെന്റുകൾ സ്ഥാപിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ അതിൽ മാത്രം ഇത് പരിമിതപ്പെടുന്നില്ല എന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ശുചിത്വം പാലിക്കുക, അളവുകളിൽ കൃതൃമം കാണിക്കുക തുടങ്ങിയ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതോറിറ്റി അവബോധം സൃഷ്ടിക്കുമെന്നും അൽ തുനൈജി പറഞ്ഞു.
advertisement
വാണിജ്യ അനുമതികൾ
അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് കൺട്രോൾ ആൻഡ് ഇൻസ്പെക്‌ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ആവശ്യമായ പെർമിറ്റ് ഉണ്ടെന്ന് പരിശോധനാ സംഘങ്ങൾ ഉറപ്പാക്കും. കരാർ കമ്പനികൾക്കും എൻജിനീയറിങ് കൺസൾട്ടൻസി ഓഫീസുകൾക്കും രാത്രി 10 മണിക്ക് പകരം 12 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകും.
പണമടച്ചുള്ള പാർക്കിംഗ്
വിശുദ്ധ മാസത്തിൽ രാവിലെ 8 മുതൽ അർദ്ധരാത്രി വരെ പാർക്കിംഗ് ഫീസ് ഈ ടാക്കും. താമസക്കാരും സന്ദർശകരും പാർക്കിങ്ങിന് പണം നൽകിയെന്ന് പരിശോധനാ സംഘങ്ങൾ ഉറപ്പാക്കുമെന്ന് അൽ തുനൈജി പറഞ്ഞു. എന്നാൽ വിശ്വാസികൾക്ക് ബാങ്ക് വിളി ഉയരുന്നത് മുതൽ ഒരു മണിക്കൂറോളം പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിംഗ് സ്ഥലങ്ങൾ സൗജന്യമായിരിക്കും.
advertisement
പാർക്കുകളുടെ ഉപയോഗം
പൊതു പാർക്കുകളും പാർപ്പിട പാർക്കുകളും വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെ സന്ദർശകർക്കായി തുറന്നിരിക്കും. അവിടെ സമയം ചെലവഴിക്കുമ്പോൾ മാർഗനിർദേശങ്ങൾ പാലിക്കാൻ സന്ദർശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിഷേധാത്മക സ്വഭാവം
ഷാർജയിലെ താമസക്കാർക്ക് കോൾ സെന്ററുമായി ബന്ധപ്പെടാൻ ‘993’ എന്ന നമ്പറിൽ വിളിക്കാം. തുടർനടപടികൾക്കായി എല്ലാ കോളുകളും ഉടൻ ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറുകയും ചെയ്യും. എന്തെങ്കിലും അപകടമോ മോശം പെരുമാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ തന്നിരിക്കുന്ന നമ്പറിൽ വിളിക്കാൻ അൽ തുനൈജി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Ramadan 2023 | റമദാൻ മാസം ഷാർജയിൽ ഈ അഞ്ച് നിയമലംഘനങ്ങൾ കർശനമായി തടയും; പരിശോധന ശക്തമാക്കും
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement