ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം ഇടിക്കുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘത്തിനു നേരെയാണ് വാഹനം ഇടിച്ചത്. അപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട് . നിസ്വ ആശുപത്രിയിലെ നഴ്‌സുമാരാണ് മരിച്ചത്.
വ്യഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്കത്ത്-ഇബ്രി ഹൈവേയിലാണ് അപകടം. ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽപെട്ടത്.
തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആൾ. പരുക്കേറ്റ മറ്റ് രണ്ട് നഴ്സുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്‌കത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ദാഖിലിയ ഗവര്‍ണറേറ്റിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നേകാലിനാണ് അപകടമുണ്ടായത്.
Location :
New Delhi,New Delhi,Delhi
First Published :
April 25, 2024 9:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്