കോടീശ്വരൻമാർ കൂട്ടത്തോടെ യുഎഇയിലേക്ക്; എമിറേറ്റ്സിൽ 17 ശതകോടീശ്വരന്മാർ

Last Updated:

2023-ൽ അഞ്ച് ശതകോടീശ്വരന്മാർ എമിറേറ്റ്‌സിലേക്ക് താമസം മാറിയെത്തിയിട്ടുണ്ട്

news 18
news 18
യുഎഇയിൽ നിലവിൽ 17 ശതകോടീശ്വരൻമാർ ഉണ്ടെന്ന് റിപ്പോർട്ട്. 2023 ലെ യുബിഎസ് ബില്യണയർ ആംബിഷൻസ് റിപ്പോർട്ട് പ്രകാരം (UBS Billionaire Ambitions Report 2023) ഈ വർഷം അഞ്ച് ശതകോടീശ്വരന്മാർ എമിറേറ്റ്‌സിലേക്ക് താമസം മാറിയെത്തിയിട്ടുണ്ട്. രണ്ടു പേർ പുതിയതായി ശതകോടീശ്വരൻമാരുടെ ക്ലബ്ബിൽ ഇടം പിടിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ശതകോടീശ്വരൻമാരുടെ സമ്പത്തിലും വലിയ വളർച്ചയുണ്ടായി.
മുൻ വർഷത്തെ 38.7 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ, 2023 ൽ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 157 ശതമാനം വർധിച്ച് 99.4 ബില്യൺ ഡോളറായി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ കുതിപ്പും, സാമ്പത്തിക സൗകര്യങ്ങളും, ആരോഗ്യ രംഗവും എണ്ണ, ഗ്യാസ്, റിയൽ എസ്റ്റേറ്റ്, ടെക്നോളജി, ടൂറിസം തുടങ്ങിയ മേഖലകളിലെ സാധ്യതകളുമാണ് യുഎഇയെ സമ്പന്നരെ ആകർഷിക്കുന്ന രാജ്യമാക്കി മാറ്റുന്നത്. 2022 ൽ യുഎഇയിലെ ജിഡിപിയിൽ 7.6 ശതമാനം വർദ്ധനവ് ഉണ്ടായിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 1500 ഓളം കോടീശ്വരന്മാരാണ് യുകെയിൽ നിന്നും ദുബായിലേക്ക് ചേക്കേറിയത്. 250 പേർ കൂടി ഈ വർഷം ദുബായിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമ്പന്നരുടെ പ്രിയപ്പെട്ട സ്ഥലമായി ഗൾഫ് രാജ്യങ്ങൾ മാറുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.
advertisement
4500 കോടീശ്വരൻമാർ 2023ൽ യുഎഇ യിലേക്ക് കുടിയേറുമെന്നും ഓസ്ട്രേലിയക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ കുടിയേറുന്ന രണ്ടാമത്തെ രാജ്യമായി യുഎഇ മാറുമെന്നും ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ 2023ൽ പുറത്ത് വിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2022ൽ 4000 പേരെയാണ് ഹെൻലി പ്രതീക്ഷിച്ചിരുന്നത് എങ്കിലും അതിനെ കടത്തി വെട്ടി 5000 കോടീശ്വരൻമാരാണ് യുഎഇയിൽ എത്തിയത്.
യുബിഎസ് ബില്യണയർ അംബിഷൻസ് റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേലിന് ശേഷം മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കോടീശ്വരൻമാർ ഉള്ളത് യുഎഇയിൽ ആണ്. ഇസ്രായേലിൽ നിലവിൽ 26 ശതകോടീശ്വൻമാരാണുള്ളത്. സൗദി അറേബ്യ (6), ദക്ഷിണാഫ്രിക്ക (5), ഈജിപ്ത് (4), നൈജീരിയ (3), ലെബനൻ (2) എന്നിവയാണ് യുഎഇക്ക് തൊട്ടുപിന്നിൽ. മിഡിൽ ഈസ്റ്റിൽ ഇപ്പോൾ ആകെ 63 ശതകോടീശ്വർമാർ ഉണ്ട്. ഇതിൽ ഒൻപതു പേർ ഈ വർഷം പട്ടികയിൽ ഇടം പിടിച്ചവരാണ്.
advertisement
ആഗോളതലത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഏഴു ശതമാനം വർദ്ധിച്ചതായും പഠനത്തിൽ പറയുന്നു. 2023 ലെ കണക്കുകൾ നോക്കിയാൽ, 53 ശതകോടീശ്വർമാർക്ക് അവരുടെ സ്വത്ത് പാരമ്പര്യമായി കൈമാറി ലഭിച്ചതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവരുടെ ആകെ സമ്പാദ്യം 150.8 ബില്യൺ ഡോളറാണ്. സ്വന്തമായി സമ്പാദിച്ച ആസ്തി കണക്കു കൂട്ടിയാൽ, ഈ കാലയളവ‍ിൽ 84 പുതിയ ശതകോടീശ്വരന്മാരും ഉയർന്നു വന്നു. ഇവരുടെ മൊത്തം സമ്പാദ്യം 140.7 ബില്യൺ ഡോളറാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കോടീശ്വരൻമാർ കൂട്ടത്തോടെ യുഎഇയിലേക്ക്; എമിറേറ്റ്സിൽ 17 ശതകോടീശ്വരന്മാർ
Next Article
advertisement
‘മലയാളം വാനോളം, ലാൽസലാം’; നടൻ മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്
‘മലയാളം വാനോളം, ലാൽസലാം’; നടൻ മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്
  • നടൻ മോഹൻലാലിന് ആദരം

  • 'മലയാളം വാനോളം, ലാൽസലാം' എന്ന ചടങ്ങ് ഒക്ടോബർ 4ന്

  • പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു

View All
advertisement