UAE മൂന്ന് മാസസന്ദർശക വിസ നിർത്തലാക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
സന്ദർശകർക്ക് 30 ദിവസത്തേക്കോ 60 ദിവസത്തേക്കോ സന്ദർശക വിസയിൽ എത്താം
യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വിസ നിർത്തലാക്കിയതായി റിപ്പോർട്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്ററിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് മാസത്തെ സന്ദർശക വിസ ഇനി ഇല്ലെന്നും സന്ദർശകർക്ക് 30 ദിവസത്തേക്കോ 60 ദിവസത്തേക്കോ സന്ദർശക വിസയിൽ എത്താമെന്നും കോൾ സെന്റർ അധികൃതർ അറിയിച്ചു. നേരത്തേ, കോവിഡ് -19 സമയത്ത് മൂന്ന് മാസത്തെ സന്ദർശന വിസ നിർത്തലാക്കിയിരുന്നു. പകരമായിട്ടാണ് 60 ദിവസത്തെ വിസ അവതരിപ്പിച്ചത്. മെയ് മാസത്തിലാണ് വീണ്ടും മൂന്ന് മാസത്തെ സന്ദർശക വിസ വീണ്ടും അവതരിപ്പിച്ചത്.
advertisement
ദുബായിൽ റസിഡന്റ് വിസ ഉള്ളവർക്ക് അടുത്ത ബന്ധുക്കളെ 90 ദിവസത്തെ സന്ദർശക വിസയിൽ കൊണ്ടുവരാം. ട്രാവല്‍ ഏജന്‍സികള്‍ വഴി ലഭിച്ചിരുന്ന 90 ദിവസത്തെ വിസിറ്റിംഗ് വിസയാണ് നിര്‍ത്തലാക്കിയത്. തൊഴിൽ അന്വേഷിച്ച് മൂന്ന് മാസത്തെ സന്ദർശക വിസയിൽ എത്തുന്നവർക്കാണ് പുതിയ നടപടി തിരിച്ചടിയാകുക. അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും കനത്ത പിഴ നൽകേണ്ടി വരും.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 21, 2023 7:50 PM IST