Lucky Day | 229 കോടി ഗ്രാന്‍ഡ് പ്രൈസ് ഉള്‍പ്പടെ വമ്പന്‍ സമ്മാനങ്ങള്‍; യുഎഇയിൽ ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത ലോട്ടറി അവതരിപ്പിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
യുഎഇയില്‍ താമസിക്കുന്ന പതിനെട്ട് വയസും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും നറുക്കെടുപ്പില്‍ പങ്കെടുക്കാം
രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത ലോട്ടറി അവതരിപ്പിച്ച് യുഎഇ. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി ഗെയിം എല്‍എല്‍സി' എന്ന കമ്പനിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സ് ലഭിച്ച കമ്പനിയാണ് ദി ഗെയിം എല്‍എല്‍സി.
100 മില്യണ്‍ ദിര്‍ഹത്തിന്റെ (2,29,83,80,000 കോടിരൂപ) 'ലക്കി ഡേ' ഗ്രാന്‍ഡ് പ്രൈസ് ആണ് ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാനം. യുഎഇയില്‍ താമസിക്കുന്ന പതിനെട്ട് വയസും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയുക. ഡിസംബര്‍ 14ന് രാത്രി 8:30നാണ് ആദ്യ നറുക്കെടുപ്പ്.
ഓരോ രണ്ടാഴ്ച കൂടുമ്പോഴും നറുക്കെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നാം സമ്മാനത്തെ കൂടാതെ ഏഴ് പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനവും ലഭിക്കും. കൂടാതെ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പത്ത് ലക്ഷം ദിര്‍ഹം വരെ സമ്മാനം ലഭിക്കുന്ന സ്‌ക്രാച്ച് കാര്‍ഡുകള്‍ വാങ്ങാനും അവസരമുണ്ട്. 5 ദിര്‍ഹം(114രൂപ) ആണ് സ്‌ക്രാച്ച് കാര്‍ഡുകളുടെ വില.
advertisement
ലോട്ടറി നറുക്കെടുപ്പ് എങ്ങനെ?
50 ദിര്‍ഹം (1149 രൂപ) ആണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ ദിവസങ്ങള്‍ (ഡേയ്‌സ്) വിഭാഗത്തില്‍ നിന്ന് ആറ് അക്കങ്ങളും മാസങ്ങളില്‍ നിന്ന് ഒരെണ്ണവും തെരഞ്ഞെടുക്കണം. നറുക്കെടുപ്പ് ഫലവുമായി എല്ലാ ഏഴ് നമ്പറും ഒത്തുവന്നാല്‍ അവര്‍ക്ക് ഒന്നാം സമ്മാനം ലഭിക്കും. ഡേയ്‌സ് എന്നതിലെ ആറ് അക്കങ്ങള്‍ ഒത്തുവരുന്നവര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും.
advertisement
ഡേയ്‌സ് വിഭാഗത്തില്‍ നിന്ന് അഞ്ച് അക്കവും മാസം വിഭാഗത്തില്‍ നിന്ന് ഒരെണ്ണവും ഒത്തുവന്നാല്‍ അവര്‍ക്ക് മൂന്നാം സമ്മാനം ലഭിക്കും. ഡേയ്‌സ് എന്നതില്‍ നിന്ന് അഞ്ച് അക്കങ്ങളോ ഡേയ്‌സ് എന്നതില്‍ നിന്ന് നാല് അക്കങ്ങളും മാസങ്ങളില്‍ നിന്ന് ഒരു അക്കമോ യോജിക്കുന്നവര്‍ നാലാം സമ്മാനത്തിന് അര്‍ഹരാകും.
'ഉത്തരവാദിത്തമുള്ള ഗെയിം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആവേശകരമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും. നറുക്കെടുപ്പ് മുതല്‍ വിജയികളെ തെരഞ്ഞെടുക്കുന്നത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സുതാര്യത പാലിക്കും,' എന്ന് ദി ഗെയിം എല്‍എല്‍സിയുടെ ലോട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബിഷപ്പ് വുസ്ലി പറഞ്ഞു.
Location :
New Delhi,Delhi
First Published :
November 28, 2024 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Lucky Day | 229 കോടി ഗ്രാന്‍ഡ് പ്രൈസ് ഉള്‍പ്പടെ വമ്പന്‍ സമ്മാനങ്ങള്‍; യുഎഇയിൽ ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത ലോട്ടറി അവതരിപ്പിച്ചു