'എപ്പോഴും മനസ്സിൽ സൂക്ഷിക്കും'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം പുസ്തകം സമ്മാനമായി നല്‍കി യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്
- Published by:Sarika KP
- news18-malayalam
Last Updated:
പുസ്തകത്തിനുള്ളില്‍ പ്രധാനമന്ത്രി മോദിക്ക് സന്ദേശം കൂടി അദ്ദേഹം എഴുതി നല്‍കി.
യുഎഇ സന്ദര്‍ശനത്തിനിടെ സ്വന്തം പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കി യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍ മഖ്തൂം. പുസ്തകത്തിനുള്ളില്‍ പ്രധാനമന്ത്രി മോദിക്ക് സന്ദേശം കൂടി അദ്ദേഹം എഴുതി നല്‍കി. താന്‍ എപ്പോഴും ഇത് മനസ്സില്‍ സൂക്ഷിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ നിന്ന് ഭാവി തലമുറ പ്രചോദനം ഉള്‍ക്കൊള്ളട്ടെയെന്നും പുസ്‌തകത്തിന്റെയും സന്ദേശത്തിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
A gesture I will always cherish!
During our meeting today, @HHShkMohd presented me with a copy of his book and a personalised message. Generations to come will be inspired by his life and outstanding work. His dedication to Dubai’s growth and vision for our planet are… pic.twitter.com/iS2NkM6NMv
— Narendra Modi (@narendramodi) February 14, 2024
advertisement
''ഇത് ഞാനെന്നും എന്റെ മനസ്സില്‍ സൂക്ഷിക്കും. ഇന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കിടെ ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍ മഖ്തൂം അദ്ദേഹത്തിന്റെ പുസ്തകം എനിക്ക് സമ്മാനമായി നല്‍കുകയുണ്ടായി. അതിനുള്ളില്‍ അദ്ദേഹം ഒരു സന്ദേശവും പങ്കുവെച്ചിട്ടുണ്ട്. ഭാവി തലമുറ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദിതരാകും. ദുബായിയുടെ വളര്‍ച്ചയ്ക്കും ഭൂമിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ സമര്‍പ്പണവും വിശിഷ്ടമാണ്,'' പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
advertisement
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകള്‍ വിലപ്പെട്ട അനുഭവങ്ങളുടെയും പ്രതിഫലങ്ങളുടെയും ഒരു യാത്രയായിരുന്നുവെന്നും തന്റെ പുസ്തകം മോദി ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുസ്തകത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
Location :
New Delhi,New Delhi,Delhi
First Published :
February 15, 2024 8:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'എപ്പോഴും മനസ്സിൽ സൂക്ഷിക്കും'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം പുസ്തകം സമ്മാനമായി നല്‍കി യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്