ബഹ്റൈനിലെ നൂറുകണക്കിന് മൃഗങ്ങൾക്ക് തണലൊരുക്കി വനതാര

Last Updated:

വിവിധ ഇനങ്ങളിൽപ്പെട്ട 200ൽ അധികം മൃഗങ്ങളെയാണ് പുനരധിവസിപ്പിച്ചത്

News18
News18
പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതും വേട്ടയാടപ്പെട്ടതുമായ മൃഗങ്ങളെ  ചികിത്സിക്കുക, സംരക്ഷിക്കുക, പുനരധിവസിപ്പിക്കുക എന്നീലക്ഷങ്ങളോടെ റിലയൻസ് ഫൗണ്ടേഷൻ ആരംഭിച്ച  പദ്ധതിയാണ് വനതാര.
ഗുജറാത്തിലെ ജാംനഗർ റിഫൈനറി കോംപ്ലക്സിലെ റിലയൻസ് ഗ്രീൻ ബെൽറ്റിൽ 3000 ഏക്കറിലായാണ് പദ്ധതി വ്യാപിച്ചുകിടക്കുന്നത്. മൃഗശാലയിൽ നൂറിലധികം ഇനം മൃഗങ്ങളുണ്ട്. അപൂർവ ഇനം മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. പദ്ധതി പ്രകാരം ഇന്ത്യയിൽ മാത്രമല്ല വിദേശത്തും മൃഗങ്ങളെ സംരക്ഷിക്കുന്നുണ്ട്.
പ്രശസ്ത അന്താരാഷ്ട്ര സർവകലാശാലകൾ, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN), വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് ഫോർ നേച്ചർ (WWF), GZRRC, ACTP തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് വനതാര പ്രവർത്തിക്കുന്നത്. വർഷങ്ങളായി പദ്ധതി പ്രകാരം 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും, ഉരഗങ്ങളെയും, പക്ഷികളെയും സംരക്ഷിച്ചുവരുന്നു. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല തുടങ്ങിയ പ്രധാന ഇനങ്ങളെ പദ്ധതി പ്രകാരം പുനരധിവസിപ്പിക്കുന്നുണ്ട്.
advertisement
വന്താരയുടെ അനുബന്ധ സ്ഥാപനമായ ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ (GZRRC) ഇപ്പോൾ ബഹ്റൈനിലെ നൂറികണക്കിന് മൃഗങ്ങൾക്ക് തണലേകാൻ മുന്നോട്ട് വന്നിരിക്കുകയാണ്.
2022 ഒക്ടോബറിൽ, വളർത്താൻ കഴിയാത്തതിനാൽ ബഹ്‌റൈനിലെ ഒരു മൃഗശാലയിൽ ഉപേക്ഷിച്ച നിരവധി അപൂർവ മൃഗങ്ങളെ ഏറ്റെടുക്കാനും പുനരധിവസിപ്പിക്കാനുമായാണ് ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ (GZRRC) മുന്നോട്ട് വന്നത്. ബോർണിയോ ഒറാങ്ങ് ഉട്ടാൻ, ചിമ്പാൻസി, തവിട്ട് കരടി കുഞ്ഞുങ്ങൾ, പുള്ളിപ്പുലി, സിംഹം, ചീറ്റ, ജാഗ്വാർ, നൈൽ മുതല, ആർഡ്‌വാർക്ക് എന്നിവ ഉൾപ്പെടെ 200-ലധികം മൃഗങ്ങളെയാണ് ഇതിന്റെ ഭാഗമായി പുനരധിവസിപ്പിച്ചത്. GZRRC മൃഗങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. നിരപരാധികളായ ജീവികളുടെ പുനഃസ്ഥാപനത്തിലേക്കുള്ള ആദ്യപടിയായിരുന്നു ഇത്.
advertisement
2022 നവംബറിൽ, ആദ്യം ഈ മൃഗങ്ങളെ യുഎഇയിലെ അൽ ഐൻ മേഖലയിലെ കംഗാരു ആനിമൽ ഷെൽട്ടർ സെന്ററിൽ (KASC) താൽക്കാലികമായി പാർപ്പിച്ചു. ഈ മൃഗങ്ങളുടെ ദീർഘകാല ക്ഷേമത്തിന് ഒരു ശാശ്വത പരിഹാരം ആവശ്യമാണെന്ന്  മനസ്സിലാക്കിയ കെ‌എ‌എസ്‌സി നിരവധി സംഘടനകളുടെ സഹായം തേടി. ഇതിൽ GZRRCയും ഉൾപ്പെട്ടിരുന്നു.
GZRRC മുന്നോട്ട് വന്നെങ്കിലും നിരവധി പ്രശ്‌നങ്ങളും ലോജിസ്റ്റിക്കൽ വെല്ലുവിളികളും നേരിടേണ്ടി വന്നു. എന്നിരുന്നാലും, മൃഗങ്ങളെ കൊണ്ടുപോകുന്നതിന് ആവശ്യമായ  അനുമതി ഒടുവിൽ നേടിയെടുത്തു.
ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെയും എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചും, മൃഗങ്ങളെ കൈമാറുന്നതിനുള്ള വഴിയൊരുങ്ങി.  2023 മാർച്ച് 7 നും മാർച്ച് 4 നും രണ്ട് ഘട്ടമായി മിക്ക മൃഗങ്ങളെയും മാറ്റി.  ആവശ്യമായവയക്ക് വൈദ്യ സഹായം നൽകി. തുടക്കത്തിലെ പ്രയാസങ്ങൾക്കു ശേഷം ഇപ്പോൾ സുരക്ഷിതമായ ഒരു സ്ഥലത്ത് പുതു ജീവിതം തുടങ്ങിയിരിക്കുകയാണ് പുനരധിവസിപ്പിച്ച ഓരോ ജീവിയും. കാര്യക്ഷമമായ പോഷകാഹാരം, വിപുലമായ വൈദ്യസഹായം, പ്രകൃതിദത്തമായ അന്തരീക്ഷം എന്നിവയും നൽകുന്നുണ്ട്.
advertisement
ഏകദേശം രണ്ട് വർഷത്തിന് ശേഷം, എല്ലാ മൃഗങ്ങളെയും GZRRC-യിൽ പൂർണ്ണമായും പാർപ്പിച്ചു. ഇത്രയധികം ജീവിവർഗങ്ങളെയും ധാരാളം മൃഗങ്ങളെയും സംരക്ഷിക്കുന്നതിലെ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, GZRRC ടീമിന്റെ ശ്രമങ്ങൾ അവയെ സംരക്ഷിക്കുകയും മികച്ച പരിചരണം നൽകുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ബഹ്റൈനിലെ നൂറുകണക്കിന് മൃഗങ്ങൾക്ക് തണലൊരുക്കി വനതാര
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement