കനത്ത മഴ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ തടസപ്പെട്ടു

വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ നേരിടുന്നതായി ദുബായ് എയര്‍പോര്‍ട്ട് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

News18 Malayalam | news18
Updated: December 11, 2019, 5:58 PM IST
കനത്ത മഴ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ തടസപ്പെട്ടു
വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ നേരിടുന്നതായി ദുബായ് എയര്‍പോര്‍ട്ട് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
  • News18
  • Last Updated: December 11, 2019, 5:58 PM IST
  • Share this:
ദുബായ്: ബുധനാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു. വിമാനത്താവളത്തിന്‍റെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ ദുബായിലേക്ക് വരുന്നതും ദുബായില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങള്‍ വൈകി.

വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ നേരിടുന്നതായി ദുബായ് എയര്‍പോര്‍ട്ട് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ആദ്യപരിഗണന നല്‍കുന്നതെന്നും പരമാവധി ബുദ്ധിമുട്ടുകള്‍ കുറച്ച് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ www.dubaiairports.ae എന്ന വെബ്‍സൈറ്റിലോ അല്ലെങ്കില്‍ അതത് വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകളിലോ വിമാനങ്ങളുടെ തല്‍സ്ഥിതി പരിശോധിക്കണം.

വിമാന സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ +971 4 2166666 എന്ന നമ്പറിലും ബന്ധപ്പെടാം. ബുധനാഴ്ച രാവിലെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്‍തത്.
First published: December 11, 2019, 5:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading