കാൽ നടയായി ഹജ്ജിന് പോകുന്ന ഷിഹാബ് ചോറ്റൂറിനെ അനുഗമിച്ച പ്രവാസി സംഘടനാ പ്രവർത്തകൻ റിയാദിൽ വാഹനമിടിച്ച് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
അബ്ദുൽ അസീസ് ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശത്തു ഷിഹാബ് ചോറ്റൂരിനു വരവേൽപു നൽകി ഒപ്പം ചേർന്നതാണ്.
മലപ്പുറം: നടന്ന് ഹജ്ജിന് പോകുന്നയാളെ അനുഗമിച്ച പ്രവാസി സംഘടനാ പ്രവർത്തകൻ വാഹനമിടിച്ച് മരിച്ചു. കൂരാട് കുളിപ്പറമ്പ് നവാതിക്കൽ അബ്ദുൽ അസീസ് (47) ആണ് മരിച്ചത്. കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന്റെ അൽറാസ് യൂണിറ്റ് പ്രസിഡന്റാണ്.
അബ്ദുൽ അസീസ് ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശത്തു ഷിഹാബ് ചോറ്റൂരിനു വരവേൽപു നൽകി ഒപ്പം ചേർന്നതാണ്. അൽറാസിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് അപകടം. പിന്നിൽനിന്നു വന്ന വാഹനമാണ് ഇടിച്ചത്. ഭാര്യ ഹഫ്സത്ത്. മക്കൾ: താജുദ്ദീൻ, മാജിദ്, ഷംസിയ.
Location :
Malappuram,Malappuram,Kerala
First Published :
April 27, 2023 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കാൽ നടയായി ഹജ്ജിന് പോകുന്ന ഷിഹാബ് ചോറ്റൂറിനെ അനുഗമിച്ച പ്രവാസി സംഘടനാ പ്രവർത്തകൻ റിയാദിൽ വാഹനമിടിച്ച് മരിച്ചു