യു.എ.ഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർഗോഡ് നീലേശ്വരം സ്വദേശി വാഴവളപ്പിൽ അഭിലാഷ്(38) ആണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരിക്കേറ്റു. ഇതിൽ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നിലഗുരുതരമാണ്.
സഹപ്രവർത്തകർക്കൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ ഖോർഫക്കാനിലെത്തിയപ്പോഴാണ് അപകടം. 16 യാത്രക്കാരും രണ്ടു ജീവനക്കാരും അടക്കം പതിനെട്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് നിഗമനം.
Also Read-വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു
പുതുതായി പണികഴിപ്പിച്ച വീട്ടിൽ പാലുകാച്ചൽ ചടങ്ങിന് പോകാനിരിക്കവെയാണ് അഭിലാഷിന്റെ വിയോഗം. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്. അഭിലാഷിന്റെ മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Also Read-കൈകഴുകുന്നതിനിടെ അബദ്ധത്തിൽ ഡാമിലേക്ക് വീണ് 13 കാരൻ മുങ്ങിമരിച്ചു
ഭാര്യ: അശ്വതി, മകൾ: അഭയ. സഹോദരൻ അജീഷ് ബഹ്‌റൈനിൽ ആണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണെന്ന് സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boat Accident, Death, Uae