ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ബഹിഷ്കരിക്കേണ്ട ചൈനീസ് ഉല്പന്നങ്ങളുടെ പട്ടികയുമായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT). അഞ്ഞൂറോളം 'മെയ്ഡ് ഇൻ ചൈന' ഉല്പന്നങ്ങളുടെ പട്ടികയാണ് ഇവർ പുറത്തിറക്കിയത്.
ഉല്പന്നങ്ങളുടെ പട്ടികയിൽ കളിപ്പാട്ടങ്ങൾ, ഫാബ്രിക്സ്, തുണിത്തരങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ദിനേന ഉപയോഗിക്കുന്ന വസ്തുക്കൾ, അടുക്കള സാധനങ്ങൾ, ഫർണിച്ചർ, ഇരുമ്പ് മുതലായ ലോഹങ്ങൾ കൊണ്ടുള്ള വസ്തുക്കൾ, ചെരുപ്പ്, ഹാൻഡ് ബാഗുകൾ, ലഗ്ഗേജ്, ഇലക്ട്രോണിക്സ്, കോസ്മെറ്റിക്സ്, ഗിഫ്റ്റ് സാധനങ്ങൾ, ഇലക്ട്രോണിക്സ്, വാച്ചുകൾ, ആഭരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ആരോഗ്യ സംബന്ധിയായ ഉല്പന്നങ്ങൾ, ഓട്ടോ പാർട്സ് എന്നിവ ഉൾപ്പെടുന്നു.
You may also like:ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS]രണ്ട് ഫാനും രണ്ട് ലൈറ്റുമുള്ള വീട്ടിൽ 18,796 രൂപയുടെ ബില്‍; തവണകളായി അടച്ചാൽ മതിയെന്ന് KSEB [NEWS] സുശാന്തിന്‍റെ മരണത്തിൽ അഞ്ചുവയസുകാരന്‍റെ പ്രതികരണം [NEWS]ലഡാക്കിലെ ആക്രമണങ്ങൾക്ക് എതിരെ ശക്തമായ വിമർശനമാണ് വ്യാപാരികളുടെ സംഘം ഉന്നയിച്ചത്. ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് ചൈനയുടെ നടപടിയെന്ന് CAIT പറഞ്ഞു. 'ഇന്ത്യൻ ഉല്പന്നങ്ങൾ - നമ്മുടെ അഭിമാനം' എന്ന് പ്രചരണത്തിന്റെ ഭാഗമായി ബഹിഷ്കരിക്കേണ്ട 500 ചൈനീസ് ഉല്പന്നങ്ങളുടെ പട്ടിക CAIT പുറത്തിറക്കി. ഇതിന് പകരമായി ഇന്ത്യൻ ഉല്പന്നങ്ങൾ ഉപയോഗിക്കണം.
ആദ്യഘട്ടത്തിൽ, 2021 ഡിസംബറോടെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളിൽ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ കുറവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ചൈനയിൽ നിന്നുള്ള വാർഷിക ഇറക്കുമതി 5.25 ലക്ഷം കോടി രൂപയുടേതാണ്. ആദ്യഘട്ടത്തിൽ ഇന്ത്യയിൽ നിർമിക്കാൻ കഴിയുന്ന ഉല്പന്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
'ഇത്തരം ഉല്പന്നങ്ങൾ നിർമിക്കാൻ പ്രത്യേക ടെക്നോളജിയുടെ ആവശ്യമില്ല. ഈ ഉല്പന്നങ്ങളെല്ലാം ഇന്ത്യയിൽ എളുപ്പത്തിൽ നിർമിക്കാൻ കഴിയും. ചൈനയിൽ നിന്നുള്ള ഇത്തരം വസ്തുക്കളുടെ ഇറക്കുമതിയെ ഇതിലൂടെ മറികടക്കാം. ഇത്തരം ഉൽപന്നങ്ങൾക്ക് ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇതിലൂടെ കഴിയും' - CAIT ദേശീയ പ്രസിഡന്റ് ബി.സി ഭാർടിയയും ദേശീയ ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാളും പറഞ്ഞു.
നിർമിക്കാൻ പ്രത്യേക ടെക്നോളജി ആവശ്യമുള്ള ഉല്പന്നങ്ങളെ നിലവിൽ ബഹിഷ്കരിക്കേണ്ട സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഭാർടിയയും ഖണ്ടേൽവാളും പറഞ്ഞു. വാണിജ്യ, വ്യവസായ മന്ത്രി പിയുഷ് ഗോയലുമായി CAIT ഇക്കാര്യങ്ങൾ ചർച്ച ചെയ്യു. ചെറുകിട വ്യവസായം ആരംഭിക്കുന്നതിനും സ്റ്റാർട്ട് അപ്പുകൾക്കും സംരംഭകർക്കും സർക്കാർ പിന്തുണ ആവശ്യമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.