രാഷ്ട്രപതിയുടെ ശബരിമല ദർശനം ആചാരലംഘനമെന്ന് ആലത്തൂർ ഡിവൈഎസ്പി
- Published by:meera_57
- news18-malayalam
Last Updated:
രാഷ്ട്രപതിയുടെ ശബരിമല ദർശനം വിമർശിച്ച് ആലത്തൂർ ഡിവൈഎസ്‌പിയുടെ വാട്സാപ്പ് സ്റ്റാറ്റസ്
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്‌പിയുടെ വാട്സാപ്പ് സ്റ്റാറ്റസ്. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാരലംഘനമുണ്ടായെന്നും ഹൈക്കോടതിവിധികൾ കാറ്റിൽ പറത്തിയെന്നും ഉൾപ്പെടെ വലിയ വിമർശനങ്ങളാണ് ആലത്തൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാർ പോസ്റ്റ് ചെയ്ത വാട്സാപ് സ്റ്റാറ്റസിലുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിട്ട സ്റ്റാറ്റസ് 20 മിനിറ്റിനു ശേഷം ഡിലീറ്റ് ചെയ്‌തു. ട്രെയ്ൻ യാത്രയ്ക്കിടെ തനിക്ക് വാട്സാപ്പ് വഴി ലഭിച്ച സന്ദേശം അബദ്ധത്തിൽ സ്റ്റാറ്റസ് ആയെന്നാണ് മനോജ് കുമാറിൻ്റെ വിശദീകരണം.
ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന സന്ദർശനമാണ് ദ്രൗപതി മുർമു ശബരിമലയിൽ നടത്തിയത് . ക്ഷേത്രത്തിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയായ അവർ ക്ഷേത്രത്തിലെത്തുന്ന ആദ്യത്തെ വനിതാ രാഷ്‌ട്രപതിയുമാണ്. വി.വി. ഗിരി രാഷ്ട്രപതിയായിരിക്കെ 1973 ൽ ശബരിമല ദർശനം നടത്തിയിരുന്നു.
ബുധനാഴ്ച രാവിലെ 11 മണിയോടെ പത്തനംതിട്ട പ്രമാടത്തെ ഹെലിപ്പാഡിൽ നിന്നും റോഡ് മാർഗം പമ്പയിൽ എത്തിയ രാഷ്‌ട്രപതി മുർമു ആചാരപരമായി കറുപ്പുടുത്ത് പമ്പാനദിയിൽ കാലുകഴുകിയ ശേഷം പമ്പാഗണപതി ക്ഷേത്രത്തിലെത്തി തന്റെ കന്നി മലയാത്രയ്ക്കായി കെട്ടുനിറച്ചു. പ്രത്യേക വാഹനത്തിൽ ശബരിമലയിലെത്തി 12 മണിയോടെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തിയ രാഷ്ട്രപതിയെ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു.
advertisement
ഇരുമുടിക്കെട്ടുമായാണ് രാഷ്ട്രപതിയും ഉദ്യോഗസ്ഥരും ബന്ധുവും പതിനെട്ടാം പടി കയറിയത്.
അയ്യപ്പസ്വാമിയെ തൊഴുത് പ്രസാദം വാങ്ങി വഴിപാടുകൾ നൽകിയ ശേഷം ആചാരപരമായി ഉപദേവതകളെയും വണങ്ങിയ രാഷ്‌ട്രപതി ഏതാണ്ട് ഒരു മണിക്കൂർ സമയം സന്നിധാനത്തെ ക്ഷേത്രസങ്കേതത്തിൽ ചിലവഴിച്ച ശേഷമാണ് തിരികെ പമ്പയിൽ എത്തിയത്.
Summary: Palakkad DySP's WhatsApp status criticises President's visit to Sabarimala. Alathur DySP R. Manoj Kumar's WhatsApp status posted last night contains a lot of criticism, including that the President's visit violated the protocol and that the High Court verdicts were flouted. The post was deleted after 20 minutes. Manoj Kumar explained that a message he received via WhatsApp during the train journey was accidentally posted as a status
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 23, 2025 8:51 AM IST