India- China Faceoff | 'പോരാടാൻ വേണ്ടി ജനിച്ചവർ'; സംഘർഷത്തിലുൾപ്പെട്ട ബീഹാർ റെജിമെന്‍റ് അംഗങ്ങൾക്ക് ആദരമര്‍പ്പിച്ച് സേന
- Published by:Asha Sulfiker
- news18-malayalam
Last Updated:
ബീഹാർ റെജിമെന്‍റിന്‍റെ അവിസ്മരണീയ പോരാട്ട ചരിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ പുറത്ത് വിട്ടാണ് ഇന്ത്യൻ ആർമി ഇപ്പോൾ ആദരം അർപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി മേഖലയിൽ ലഡാക്കിലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ പങ്കെടുത്ത ബീഹാർ റെജിമെന്‍റ് സേനാംഗങ്ങൾക്ക് ആദരം അർപ്പിച്ച് ഇന്ത്യൻ ആർമി. സംഘർഷാവസ്ഥയിലിരുന്ന ഗാൽവാൻ മേഖലയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെ ഇരുരാജ്യങ്ങളിലെയും സൈനികർ മുഖാമുഖം എത്തിയിരുന്നു. തുടർന്നുണ്ടായ പോരാട്ടത്തിൽ ബീഹാർ റെജിമെന്‍റിലെ ഇരുപത് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇവരുടെ അവിസ്മരണീയ പോരാട്ട ചരിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ പുറത്ത് വിട്ടാണ് ഇന്ത്യൻ ആർമി ഇപ്പോൾ ആദരം അർപ്പിച്ചിരിക്കുന്നത്..
TRENDING:Electrocuted| പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കടിച്ചു; വടകരയിൽ കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു [NEWS] COVID 19 | ഇന്നലെ 133 കേസുകൾ; മൂന്ന് ദിവസം കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ് [NEWS]ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [PHOTO]
ധ്രുവ് വാരിയേഴ്സിന്‍റെയും ബീഹാർ റെജിമെന്‍റെിലെ സിംഹങ്ങളുടെയും പോരാട്ട കഥ എന്ന പേരിലാണ് ആർമിയുടെ ഔദ്യോഗിക പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'അവർ പോരാടാൻ വേണ്ടി ജനിച്ചവരാണ്'.. എന്നാണ് ട്വിറ്ററിൽ കുറിച്ചത്. 21 വർഷം മുമ്പ് കാർഗിൽ പോരാട്ടത്തിലും കാര്‍ഗിലിലെ തന്ത്രപ്രധാനമായ ഒരു മേഖല പാക് സേനയിൽ നിന്ന് ബീഹാർ റെജിമെന്‍റ് അംഗങ്ങൾ പിടിച്ചെടുത്ത ചരിത്രവും മേജർ അഖിൽ പ്രതാപിന്‍റെ ശബ്ദത്തിൽ വീഡിയോയിൽ വിവരിക്കുന്നുണ്ട്.
advertisement
#IndianArmy #21yearsofKargil
The Saga of #DhruvaWarriors and The Lions of #BiharRegiment.
"Born to fight.They are not the bats. They are the Batman."
"After every #Monday, there will be a #Tuesday. Bajrang Bali Ki Jai"@adgpi@MajorAkhill #NationFirst pic.twitter.com/lk8beNkLJ7
— NorthernComd.IA (@NorthernComd_IA) June 20, 2020
advertisement
'21 വർഷങ്ങൾക്ക് മുമ്പ് ഇതേമാസത്തിലാണ് കാർഗിൽ നുഴഞ്ഞു കയറ്റക്കാർക്ക് ബീഹാർ റെജിമെന്‍റ് തക്കതായ മറുപടി നൽകിയത്.. ധൈര്യത്തോടെ പോയ അവർ വിജയിച്ച് മടങ്ങി വന്നു..' വീഡിയോയിൽ പറയുന്നു. 1857 മുതൽ 1999 വരെ ബീഹാർ റെജിമെന്‍റ് നടത്തിയ ദൗത്യങ്ങളാണ് 1മിനിറ്റ് 57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വിവരിക്കുന്നത്.

Location :
First Published :
June 22, 2020 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
India- China Faceoff | 'പോരാടാൻ വേണ്ടി ജനിച്ചവർ'; സംഘർഷത്തിലുൾപ്പെട്ട ബീഹാർ റെജിമെന്‍റ് അംഗങ്ങൾക്ക് ആദരമര്‍പ്പിച്ച് സേന