സ്കൂള്‍ നാടകത്തിനായി ഭഗത് സിങ്ങിന്റെ മരണം റിഹേഴ്സൽ ചെയ്യുന്നതിനിടെ 12കാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നവംബര്‍ ഒന്നാം തീയ്യതി നടക്കാനിരുന്ന കന്നട രാജ്യോത്സവത്തിനുവേണ്ടി പരിശീലിക്കുകയായിരുന്നു കുട്ടി.
ബംഗളൂരു: സ്കൂൾ നാടകത്തിനായി ഭഗത് സിങ്ങിൻറെ മരണം അഭിനയിക്കുന്നതിനിടെ 12 വയസുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ സഞ്ചയ് ഗൗഡ എന്ന വിദ്യാർഥിയാണ് മരിച്ചത്.
കന്നഡ രാജ്യോത്സവത്തിനായാണ് നാടക പരിശീലനം നടത്തിയത്. വീട്ടിലാണ് കുട്ടി പരിശീലനം നടത്തിയത്. ഈ സമയം മതാപിതാക്കൾ വീട്ടിലില്ലായിരുന്നു. നാടക പരിശീലനത്തിൽ ഉപയോഗിച്ച കയർ കുട്ടി ഫാനില്‍ കെട്ടിയെന്നാണ് കരുതുന്നത്. കമ്പിളി തൊപ്പി ഉപയോഗിച്ച് മുഖം മറച്ചിരുന്നു.
മാതാപിതാക്കൾ വീട്ടിൽ തിരികെയെത്തിയപ്പോൾ കുട്ടി തൂങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണാടക എസ്‍എൽവി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച സഞ്ചയ് ഗൗഡ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2022 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സ്കൂള്‍ നാടകത്തിനായി ഭഗത് സിങ്ങിന്റെ മരണം റിഹേഴ്സൽ ചെയ്യുന്നതിനിടെ 12കാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു