മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിർമിച്ചത് 262 പുതിയ മെഡിക്കൽ കോളേജുകൾ: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
- Published by:user_57
- news18-malayalam
Last Updated:
ഡൽഹിയിൽ നടന്ന ഒരു സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
2014ൽ നരേന്ദ്ര മോദി (Narendra Modi) സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 262 മെഡിക്കൽ കോളേജുകൾ പുതിയതായി നിർമ്മിച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്ത് 700 നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചെന്ന കോൺഗ്രസിന്റെ അവകാശവാദത്തിന് മറുപടിയായി മോദി സർക്കാർ ഒമ്പത് വർഷത്തിനുള്ളിൽ തന്നെ രാജ്യത്തെ എല്ലാ ആദിവാസി-പിന്നാക്ക ജില്ലകളിലും 692 ഏകലവ്യ സ്കൂളുകൾ അനുവദിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൂടാതെ സ്വാതന്ത്ര്യം ലഭിച്ചതു മുതൽ 2014 വരെ ഉള്ള കാലയളവിൽ രാജ്യത്തുടനീളം ആകെ 380 മെഡിക്കൽ കോളേജുകൾ ആണ് ഉണ്ടായിരുന്നതെന്നും എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 262 പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കാൻ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നും പ്രധാൻ അറിയിച്ചു.
അതേസമയം, കഴിഞ്ഞ 9 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന നേട്ടങ്ങളെക്കുറിച്ച് സന്നദ്ധ സംഘടനയായ പബ്ലിക് പോളിസി റിസർച്ച് സെന്റർ (പിപിആർസി) ഗവേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിൽ കരസ്ഥമാക്കിയ നേട്ടങ്ങളെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധവും തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളിലെ പ്രാദേശിക ബിജെപി യൂണിറ്റുകളുടെ സഹകരണത്തോടെ കേന്ദ്ര സർക്കാർ ഇത് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
advertisement
കൂടാതെ ഇതിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഡൽഹി ബിജെപി സംഘടിപ്പിച്ച സെമിനാറിൽ കേന്ദ്രമന്ത്രി പ്രധാൻ പ്രകാശനം ചെയ്യുകയും ചെയ്തു. മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യവും മോദി സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും പ്രധാൻ പറഞ്ഞു.” ലോകം മുഴുവൻ കോവിഡിന്റെ പിടിയിലായിരുന്നപ്പോൾ ഇന്ത്യയിൽ പി പി ഇ കിറ്റുകൾ നിർമ്മിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ലോക്ക് ഡൗൺ കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം പി പി ഇ കിറ്റുകൾ നിർമ്മിക്കുക മാത്രമല്ല മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിച്ചു” എന്നും അദ്ദേഹം എടുത്തുപറഞ്ഞു.
advertisement
അതോടൊപ്പം ഗാന്ധി കുടുംബത്തിന്റെ കാലഘട്ടത്തിൽ രാജ്യത്ത് ഒരു എയിംസ് (AIIMS) മാത്രമേ ആരംഭിച്ചിട്ടുള്ളൂ എന്നും അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആറ് എയിംസുകൾ നിർമ്മിച്ചുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ 10 വർഷം ഭരിച്ച മൻമോഹൻ സിംഗ് സർക്കാർ പുതിയ ഒരു എയിംസ് പോലും ആരംഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
2014ൽ മോദി സർക്കാർ പ്രധാനമന്ത്രിയായി അധികാരം ഏൽക്കുമ്പോൾ രാജ്യത്തെ എല്ലാ പൗരന്മാർക്കും മികച്ച ആരോഗ്യ സേവനങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനെതുടർന്ന് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 15 പുതിയ എയിംസുകൾ പൊതുജനങ്ങൾക്കായി നൽകാൻ കഴിഞ്ഞു. കൂടാതെ ഏകലവ്യ മോഡൽ സ്കൂൾ നിർമ്മിക്കാനുള്ള പ്രവർത്തനവും മോദി സർക്കാർ ആരംഭിച്ചു കഴിഞ്ഞെന്നും 45 കോടി രൂപ ചെലവിൽ ഇതിനായി ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുമെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 03, 2023 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിർമിച്ചത് 262 പുതിയ മെഡിക്കൽ കോളേജുകൾ: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ