നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വൈദ്യുതി തകരാറിനെ തുടർന്ന് കോവിഡ് വാർഡിൽ മൂന്ന് രോഗികൾ മരിച്ചു ; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് സർക്കാർ

  വൈദ്യുതി തകരാറിനെ തുടർന്ന് കോവിഡ് വാർഡിൽ മൂന്ന് രോഗികൾ മരിച്ചു ; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് സർക്കാർ

  വൈകിട്ട് 5.48ഓടെയാണ് കോവിഡ് വാർഡിൽ വൈദ്യുതി തകരാർ ഉണ്ടായത്. രാത്രി 7.45ഓടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

  Death

  Death

  • Share this:
   ഭോപ്പാൽ: മണിക്കൂറുകളോളം വൈദ്യുതി തകരാർ ഉണ്ടായതിനെ തുടര്‍ന്ന് സർക്കാർ ആശുപത്രിയിലെ കോവിഡ് വാർഡിൽ മൂന്ന് രോഗികൾ മരിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടു.

   ഡിവിഷണൽ കമ്മീഷണ്റോടാണ് അന്വേഷണത്തിന് നിർദേശിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്.

   വൈകിട്ട് 5.48ഓടെയാണ് കോവിഡ് വാർഡിൽ വൈദ്യുതി തകരാർ ഉണ്ടായത്. രാത്രി 7.45ഓടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഭോപ്പാലിലെ ഏറ്റവും വലിയ ആശുപത്രിയിലെ കോവിഡ് വാർഡിൽ 64 രോഗികളെയാണ് പ്രവേശിപ്പിച്ചിരുന്നത്. അവരിൽ പലരും ഉയർന്ന ഓക്സിജൻ പിന്തുണയുള്ളവരായിരുന്നു.

   ഒരു ജനറേറ്റർ ഉപയോഗിച്ച് ആശുപത്രിയിൽ പവർ ബാക്കപ്പ് നൽകിയിരുന്നെങ്കിലും ഡീസൽ തീർന്നതിനെ തുടർന്ന് അതും തകരാറിലായി. മുൻ കോൺഗ്രസ് കോർപ്പറേറ്റർ എംഡി അക്ബർ ഖാൻ (67) ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വൈദ്യുതി ബാക്കപ്പ് പരിപാലിക്കുന്നതിന്റെ ചുമതലയുള്ള പിഡബ്ല്യുഡി എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു.   സംഭവം ഗുരുതരമാണെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ആശുപത്രിയിൽ ശരിയായ ക്രമീകരണങ്ങളുടെ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഉത്തരവാദിയായ ഡോക്ടർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കുറ്റക്കാരനാണെങ്കിൽ അദ്ദേഹവും ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
   Published by:Gowthamy GG
   First published:
   )}