കശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ വധിച്ചു
Last Updated:
ഷോപ്പിയാനിലെ കെല്ലർ മേഖലയിൽ ഇന്ന് പുലർച്ചയോടെയാണ് ഏറ്റമുട്ടലുണ്ടായത്.
ശ്രീനഗർ : ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ കെല്ലർ മേഖലയിൽ ഇന്ന് പുലർച്ചയോടെയാണ് ഏറ്റമുട്ടലുണ്ടായത്. ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യവും സിർപിഎഫും പൊലീസും സംയുക്ത തെരച്ചിലിനെത്തി. ഇതിനിടെ ഭീകരർ വെടിയുതിർത്തതോടെ ഏറ്റമുട്ടൽ ആരംഭിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഷോപ്പിയാനിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെയുണ്ടായ ഏറ്റമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 28, 2019 9:12 AM IST










