ഇനി ബിജെപിയുടെ ശത്രു: മുൻ കേന്ദ്രമന്ത്രി ശത്രുഘൻ സിൻഹ കോൺഗ്രസിലേക്ക്
Last Updated:
ബീഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ രണ്ട് തവണ ബിജെപിയെ പ്രതിനിധീകരികരിച്ച് ലോക്സഭയിലെത്തിയ വ്യക്തിയാണ് സിൻഹ. ഇത്തവണ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്
ന്യൂഡൽഹി : ബിജെപി വിമത അംഗവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ശത്രുഘൻ സിൻഹ കോൺഗ്രസിലേക്ക്. ബിജെപിയുമായ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായുള്ള ബന്ധം അവസാനിപ്പിച്ചാണ് സിൻഹയുടെ കോൺഗ്രസ് പ്രവേശനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കും. ബീഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ രണ്ട് തവണ ബിജെപിയെ പ്രതിനിധീകരികരിച്ച് ലോക്സഭയിലെത്തിയ വ്യക്തിയാണ് സിൻഹ. ഇത്തവണ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. ബിജെപി നേതാവ് രവി ശങ്കർ പ്രസാദിനെതിരെ ഇതേ മണ്ഡലത്തിൽ നിന്ന് സിൻഹ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും.
Also Read-സംസ്ഥാനത്ത് നാമനിർദ്ദേശപത്രികാ സമർപ്പണം ഇന്നുമുതൽ
മോദിയെയും അമിത് ഷായെയും പല വിഷയങ്ങളിലും കടുത്ത ഭാഷയിൽ വിമർശിക്കുന്ന സിൻഹ, കഴിഞ്ഞ കുറച്ചു കാലമായി പാർട്ടിയിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. ദരിദ്രര്‍ക്ക് മിനിമം വരുമാനം വാഗ്ദാനം ചെയ്തു കൊണ്ടുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ പ്രശംസിച്ചും സിന്‍ഹ രംഗത്തെത്തിയിരുന്നു. സാഹചര്യങ്ങളുടെ നായകനിൽ നിന്നുണ്ടായ മാസ്റ്റർ സ്ട്രോക് എന്നായിരുന്നു അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
advertisement
പട്ന സാഹിബ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ രവിശങ്കർ പ്രസാദിന്റെ പേര് പ്രഖ്യാപിച്ചത് മുതൽ തന്നെ ശത്രുഘൻ സിന്‍ഹ പാർട്ടി വിടുന്നുവെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ ഒരു പ്രതികരണം സിൻഹയിൽ നിന്നുണ്ടായിരുന്നില്ല.. 'എല്ലാ പ്രവർത്തനങ്ങൾക്കും അതിന് സമാനമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും എന്ന ന്യൂട്ടന്റെ മൂന്നാം നിയമം ഓർക്കണമെന്നും താനും തിരിച്ചടിക്കാൻ പ്രാപ്തകനാണെന്നും' മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 28, 2019 7:21 AM IST