advertisement

ആൾക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് 34 പെൺകുട്ടികൾ ആശുപത്രിയിൽ

Last Updated:
ന്യൂഡൽഹി: ലൈംഗികാതിക്രമം തടഞ്ഞതിന് ആൾക്കൂട്ടം സ്കൂളിൽ കയറി പെൺകുട്ടികളെ ആക്രമിച്ചു. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ് 34 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീഹാറിലെ ത്രിവേണിഗഞ്ചിലാണ് സംഭവം. നേരത്തെ നാട്ടുകാരായ ചിലർ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചതിനാണ് സ്കൂളിൽ കയറി ആൾക്കൂട്ടം കുട്ടികളെ ആക്രമിച്ചത്.
ഹോസ്റ്റലിലേക്ക് അശ്ലീലമടങ്ങിയ കത്തുകൾ എറിഞ്ഞു നൽകിയതിനെത്തുടർന്നുണ്ടായ തർക്കമാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്. പെൺകുട്ടികളെ കയറിപിടിക്കാൻ ശ്രമിച്ചയാളെ അടിച്ചോടിച്ചതോടെയാണ് ആൾക്കൂട്ടം സ്കൂൾ പരിസരത്തേക്ക് ഇരച്ചുകയറി പെൺകുട്ടികളെ ആക്രമിച്ചത്. ദേഹമാസകലം മർദ്ദനമേറ്റ പെൺകുട്ടികളെ പിന്നീട് സ്കൂൾ അധികൃതർ ഇടപെട്ടാണ് പെൺകുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. മർദ്ദനമേറ്റ പെൺകുട്ടികളിൽ ചിലരുടെ നില ഗുരുതരമാണ്.
മുപ്പതോളം വരുന്ന സംഘം ആയുധങ്ങളുമായാണ് പെൺകുട്ടികളെ മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ത്രിവേണിഗഞ്ച് പൊലീസ് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആൾക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് 34 പെൺകുട്ടികൾ ആശുപത്രിയിൽ
Next Article
advertisement
RSPയിൽ പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു; ഷിബു ബേബി ജോണിന് വിമര്‍ശനം
RSPയിൽ പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു; ഷിബു ബേബി ജോണിന് വിമര്‍ശനം
  • ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടതോടെ പാര്‍ട്ടിയില്‍ വലിയ ഭിന്നതയുണ്ടായി

  • കാര്‍ത്തിക് പ്രേമചന്ദ്രന് ഭൂരിപക്ഷം ഉണ്ടായിട്ടും ഷിബു ബേബി ജോണ്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു

  • ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടിയില്‍ തര്‍ക്കങ്ങളും രാജിവെപ്പുകളും ഉണ്ടാക്കി.

View All
advertisement