ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം; 34കാരനായ എഞ്ചിനീയര്‍ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മുമ്പ് കോവിഡ് ബാധിച്ചിട്ടുള്ള വികാസിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം. ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എന്ന് കൂട്ടുകാരും പറയുന്നു
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. തുടർപരിശോധനയിൽ ഹൃദയാഘാതമാണ് കാരണമെന്ന് കണ്ടെത്തി. നോയിഡയിൽ നിന്നുള്ള എഞ്ചിനീയർ വികാസ് നേഗി (34) ആണ് മരിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.
കളിക്കിടെ റണ്ണെടുക്കാൻ മറുവശത്തേക്ക് ഓടുകയായിരുന്നു വികാസ്. ഇതിനിടേയാണ് പാതിവഴിയിൽ വച്ച് കുഴഞ്ഞുവീണത്. ഉടൻ മറ്റു കളിക്കാർ ചേർന്ന് സിപിആര്‍ നൽകിയശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു.
പോസ്റ്റ്മോർട്ടത്തിനൊടുവിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്. മുമ്പ് കോവിഡ് ബാധിച്ചിട്ടുള്ള വികാസിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം. ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എന്ന് കൂട്ടുകാരും പറയുന്നു.
Death due to heart attack in Noida: One run took the life of a batsman Vikas Negi (36)
- Engineer fell on the pitch while playing cricket.pic.twitter.com/QptWuFFV2w
— زماں (@Delhiite_) January 9, 2024
advertisement
സമീപകാലത്തായി യുവാക്കൾക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളുടെ ഒരു പ്രധാന കാരണം ഹൃദ്രോഗമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ അതിന്റെ വ്യാപനം വർധിച്ചതായാണ് കണക്കുകള്‍.
ഹൃദയസ്തംഭനവും അനുബന്ധ പ്രശ്‌നങ്ങളിലെയും വർധനവിന് കാരണം മാറിയ ജീവിത ശൈലിയാണ്. ഹൃദയാഘാതം പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നായിരുന്നു ഒരുകാലത്ത് വിശ്വസിച്ചിരുന്നതെങ്കിൽ ഇപ്പോൾ 30നും 40നും ഇടയിൽ ഹൃദയാഘാതവും മരണവും സാധാരണമായിരിക്കുന്നു.
Summary:An engineer collapsed on the pitch and died of a heart attack while playing cricket in Noida on Sunday, showed a video from the ground.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Noida,Gautam Buddha Nagar,Uttar Pradesh
First Published :
January 10, 2024 1:19 PM IST