New Zealand Terror Attack: വെടിവെപ്പില്‍ 5 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം
Last Updated:
ന്യൂസിലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് ഇന്ത്യക്കാർ ഉള്‍പ്പെട്ടതായി സ്ഥിരീകരണം. ന്യൂസിലാൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മെഹബൂബ് ഖോഖർ, റമീസ് വോറ, ആസിഫ് വോറ, ആന്‍സി അലിബാവ, ഒസൈര്‍ കദിർ എന്നിവർ മരിച്ചതായാണ് സ്ഥിരീകരണം എത്തിയിരിക്കുന്നത്. ഇതിൽ ആന്‍സി തൃശ്ശൂർ സ്വദേശിനിയാണ്.
Also Read-New Zealand Terror Attack:മുസ്ലീം പളളികളിലെ വെടിവെപ്പ്: മരണസംഖ്യ 50 ആയി
അതേസമയം നിരവധി ആളുകളെക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും (021803899 & 021850033) ഇന്ത്യൻ ഹൈക്കമ്മീഷനിൽ സജ്ജമാക്കിയിട്ടുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
With a very heavy heart we share the news of loss of precious lives of our 5 nationals in ghastly terror attack in #Christchurch
Mr. Maheboob Khokhar
Mr. Ramiz Vora
Mr. Asif Vora
Ms Ansi Alibava
Mr. Ozair Kadir@kohli_sanjiv @MEAIndia @SushmaSwaraj 1/3
— India in New Zealand (@IndiainNZ) 16 March 2019
advertisement
രണ്ട് ദിവസം മുൻപാണ് ന്യൂസിലാൻഡിൽ രണ്ടിടങ്ങളിലായി മുസ്ലീം പള്ളികളിൽ വെടിവയ്പ്പുണ്ടായത്. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മുസ്ലിംപള്ളിയിലും ലിൻവുഡ് പള്ളിയിലുമാണ് വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ആക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുസ്ലിം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവവവുമായി ബന്ധപ്പെട്ട് ബ്രെന്റൺ ഹാരിസ് ടറന്റ് എന്ന 28 കാരൻ പൊലീസ് കസ്റ്റഡിയിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2019 8:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
New Zealand Terror Attack: വെടിവെപ്പില്‍ 5 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം