ജയിലിലെ 20 അടി ഉയരമുള്ള മതിൽ ചാടാൻ ലുങ്കിയും ബെഡ്ഷീറ്റും; അസമിൽ 5 വിചാരണ തടവുകാർ രക്ഷപെട്ടു
- Published by:Nandu Krishnan
- news18-malayalam
Last Updated:
പുലർച്ചെ 1 മണിക്കും 2 മണിക്കും ഇടയിലാണ് പ്രതികൾ ജയിൽ ചാടിയതെന്ന് പൊലീസ് വ്യക്തമാക്കി
പോക്സോ കേസിൽ അറസ്റ്റിലായ 5 വിചാരണ തടവുകാർ അസമിലെ മൊറിഗോൺ ജില്ലാ ജയിലിൽ നിന്ന് രക്ഷപെട്ടതായി ജയിൽ അധികൃതർ അറിയിച്ചു. ജയിലിന്റ ഇരുമ്പഴികൾ തകർത്ത പ്രതികൾ ലുങ്കിയും ബെഡ്ഷീറ്റും ബ്ളാങ്കെറ്റും ഉപയോഗിച്ചാണ് 20 അടി ഉയരമുള്ള ജയിലിന്റെ മതിൽ ചാടിക്കടന്ന് രക്ഷപെട്ടത്.
സെയ്ഫുദ്ദീൻ, ജെയ്റുൽ ഇസ്ലാം, നൂർ ഇസ്ലാം, മാഫിദുൽ, അബ്ദുൾ റഷീദ് എന്നിവരാണ് രക്ഷപെട്ട പ്രതികൾ. പോക്സോ നിയമപ്രകാരമാണ് 5 പേരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മോറിഗോൺ സോനിത്പ്പൂർ എന്നീ ജില്ലകളിൽ നിന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. പുലർച്ചെ 1 മണിക്കും 2 മണിക്കും ഇടയിലാണ് പ്രതികൾ ജയിൽ ചാടിയതെന്ന് മോറിഗോൺ ജില്ലാ കമ്മിഷണർ ദേവാശിഷ് ശർമ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച പൊലീസ് പ്രതികളെ തിരികെ പിടികൂടുകയും ചെയ്തു.ജില്ലയിലുടനീളം സുരക്ഷയും ശക്തമാക്കി. പ്രതികൾ എങ്ങനെയാണ് ജയിൽ ചാടി രക്ഷപെട്ടത് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ജയിൽ അധികൃതർ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 13, 2024 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജയിലിലെ 20 അടി ഉയരമുള്ള മതിൽ ചാടാൻ ലുങ്കിയും ബെഡ്ഷീറ്റും; അസമിൽ 5 വിചാരണ തടവുകാർ രക്ഷപെട്ടു