ഉജ്ജയിൻ: ഫോൺല ചാർജിലിട്ട് കോൾ ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു അപകടം നടന്നത്. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ പൊട്ടിത്തെറിച്ചത്.
ബർനഗർ തഹസിൽ ദയാറാം ബറോഡിയാണ് മരിച്ചത്. ഫോൺ പൊട്ടിത്തെറിച്ച് തലയക്കും മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റിരുന്നു. തലയുടെ ഭാഗം തകർന്ന നിലയിലാണ് ബറോഡിനെ പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഫോൺ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
Also Read-തൃശൂരിൽ കതിന പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര് മരിച്ചു
ചാർജർ കരിഞ്ഞനിലയിലായിരുന്നു. ഫോറൻസിക് സംഘം ഫോണും മറ്റു ഭാഗങ്ങളും ലാബിലെത്തി പരിശോധന നടത്തിയാണ് മരണകാരണം കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.