കൊല്‍ക്കത്ത: ഇടതുമുന്നണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന് അശോക് കുമാര്‍ ലാഹരി. പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കോട്ടയായ ബാലൂര്‍ഘട്ടില്‍ ബിജെപി സ്ഥാനാര്‍ഥിയായി രഗത്തിറക്കിയിരിക്കുന്നത് അശോക് കുമാറിനെയാണ്. റഷ്യയും ചൈനയും വരുത്തിയ തിരുത്തലുകള്‍ ചൂണ്ടക്കാണിച്ചുകൊണ്ടായിരുന്നു ഇടതുപക്ഷത്തിനെതിരെ ലാഹരി രംഗത്തെത്തിയത്. ബംഗാളികള്‍ വിഡ്ഢികള്‍ അല്ലെന്നും അവര്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് കരുതുന്നത് ശരിയല്ലെന്നും അദേഹം പറഞ്ഞു.
70 വര്‍ഷത്തിനുശേഷം സോവിയറ്റ് യൂണിയന് പോലും കമ്മ്യൂണിസത്തെ ഉപേക്ഷിച്ചു. ചൈനയും തിരുത്തലുകള്‍ വരുത്തി. അതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ആളുകള്‍ എപ്പോഴും സമയത്തിനനുസരിച്ച് മാറാന്‍ തയ്യറാണെന്നും അശോക് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ഇടതുമുന്നണിയുടെ റെവല്യൂഷണറി സോഷ്യലിസ്റ്റ് പര്‍ട്ടി നിലിനിര്‍ത്തുന്ന മണ്ഡലമണ് ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ബാലൂര്‍ഘട്ട് മണ്ഡലം. 1977 മുതല്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണ് മണ്ഡലം. എന്നാല്‍ 2019ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബാലൂര്‍ഘട്ടില്‍ ബിജെപി വിജയിച്ചു. 2011ല്‍ തൃണമൂല്‍ ഇവിടെ നിന്ന് ഒരു നിയമസഭ സീറ്റിലും വിജയിച്ചിരുന്നു. ഇത് ഇടതുമുന്നണിക്ക് വലിയ വെല്ലുവിളിയാണ് നല്‍കുന്നത്.
Also Read 'സിഎഎ കൃത്യസമയത്ത് നടപ്പാക്കും; ആസാമിലെ ജനങ്ങളെ കോണ്‍ഗ്രസ് വിഡ്ഢികളാക്കുന്നു'; ജെ പി നഡ്ഡ
ബംഗാളിലെയും ബാലൂര്‍ഘട്ടിലെയും ജനങ്ങള്‍ മാറ്റത്തിന്റെ ആവശ്യകത മനസ്സിലാക്കുന്നുവെന്ന് ലാഹരി പറഞ്ഞു. 'കഴിഞ്ഞ 45 വര്‍ഷമായി പ്രതിശീര്‍ഷ വരുമാനം, മറ്റ് സംസ്ഥാനങ്ങള്‍ക്കിടയിലെ സ്ഥാനം, ആരോഗ്യം, വിദ്യഭ്യാസം, എന്നിവയില്‍ ബംഗാള്‍ പിന്നിലാണ്' അശോക് കുമാര്‍ ന്യൂസ് 18 നോട് പറഞ്ഞു. തിരഞ്ഞടുപ്പില്‍ വിജയിച്ചാല്‍ എന്താണ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ചോദ്യത്തിന് 'എനിക്ക് സാമ്പത്തക ശാസ്ത്രത്തെക്കുറിച്ച് അറിയാം. അതിനാല്‍ ബംഗാള്‍ സമൂഹത്തിന് നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്ന ഏത് രൂപത്തിലും സംഭാവന നല്കാന് ഞാന്‍ ശ്രമിക്കും' അദേഹം വ്യക്തമാക്കി.
15-ാമത് ധനകാര്യ കമ്മീഷന് അംഗമാണ് അശോക് കുമാര്‍ ലാഹരി. ഇതിനു മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ 12മത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്്വായി സേവമനുഷ്ഠിച്ച അദേഹം ബന്ദന് ബാങ്ക് ചെയര്‍മാനും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിലെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. കൂടാതെ വോക ബാങ്കിന്റെയും അന്തരാഷ്ട്ര നാണയ നിധിയുടെ കണ്‍സള്‍ട്ടന്റുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത് അലിപുര്‍ദുര്‍ മണ്ഡലത്തിലായിരുന്നു. ഇതിനെതിരെ ഒരു വിഭാഗം പ്രദേശിക നേതാക്കള്‍ രംഗത്തെത്തിയതോടെ ബാലൂര്‍ഘട്ടിലേക്ക് പരിഗണിക്കുകയായിരുന്നു.
ഇന്ത്യയെ നയിക്കാനുള്ള കഴിവില്‍ വിശ്വസിക്കുന്ന അഭിമാനികളായ ജനതയാണ് ബംഗാളികളെന്നും ഇപ്പോള്‍ ബംഗാള്‍ ജനങ്ങളുടെ കോടതിലാണ് ആളുകള്‍ തീരുമാനമെടടുക്കണം എന്നും അദേഹം പറഞ്ഞു. അതേസമയം ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന വാര്‍ത്തകളെ തള്ളി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.