' എന്റെ വീട്ടിലും ഒരടി പൊക്കത്തിൽ വെള്ളം കയറി; എന്തിന് നികുതി അടയ്ക്കണം?; അധികാരികളെ വിമർശിച്ച് നടന്‍ വിശാല്‍
- Published by:Sarika KP
- news18-malayalam
Last Updated:
താന്‍ പറയുന്നത് രാഷ്ട്രീയമായ കാര്യമല്ലെന്നും വെള്ളപ്പൊക്കം എന്ന പ്രശ്നത്തെ കുറിച്ചാണെന്നും എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചെന്നൈയിലുണ്ടായ ശക്തമായ മഴയിൽ നഗരം പൂർണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പ്രളയത്തിന്റെ ഭീകരാവസ്ഥ വെളിവാക്കുന്ന പല വാർത്തകളാണ് ചെന്നൈയിൽ നിന്ന് വരുന്നത്. ഇപ്പോഴിതാ പ്രളയത്തിന്റെ ഭീകരാവസ്ഥ പറഞ്ഞ് നടന്‍ വിശാല്‍ രംഗത്ത്. അധികാരികളെ വിമർശിച്ചാണ് താരം എത്തിയിരിക്കുന്നത്. തന്റെ വീട്ടിലും ഒരടി പൊക്കത്തിൽ വെള്ളകയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥ എന്താണെന്ന് സങ്കല്‍പിക്കാവുന്നതേയുള്ളൂവെന്നും താരം വീഡിയോയിൽ പറയുന്നു.
Dear Ms Priya Rajan (Mayor of Chennai) and to one & all other officers of Greater Chennai Corporation including the Commissioner. Hope you all are safe & sound with your families & water especially drainage water not entering your houses & most importantly hope you have… pic.twitter.com/pqkiaAo6va
— Vishal (@VishalKOfficial) December 4, 2023
advertisement
എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. താന്‍ പറയുന്നത് രാഷ്ട്രീയമായ കാര്യമല്ലെന്നും വെള്ളപ്പൊക്കം എന്ന പ്രശ്നത്തെ കുറിച്ചാണെന്നും എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈ മേയർ പ്രിയാ രാജൻ, കമ്മീഷണർ അടക്കമുള്ള ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ എടുത്തുപറഞ്ഞുകൊണ്ടാണ് വിശാൽ കുറിപ്പും വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
വിശാലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും കോർപറേഷനിലെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്നു വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും ഇതുവരെ തടസ്സങ്ങള്‍ ഒന്നുമില്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. എന്നാല്‍ നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള മറ്റ് പൗരന്മാരുടെ സ്ഥിതി വളരെ വ്യത്യസ്‌തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന വാട്ടർ ഡ്രെയ്ൻ പ്രോജക്റ്റ് ചെന്നൈയ്ക്ക് വേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിനു വേണ്ടിയോ?
advertisement
2015 ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു. എട്ടു വര്‍ഷത്തിനപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് വളരെ ദുഃഖകരമാണ്.ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്റെ തല കുനിയുകയാണ്. ഒരു അദ്ഭുതവും പ്രതീക്ഷിക്കുന്നില്ല, എന്നാൽ പൗരന്മാരോടുള്ള കടമ പ്രതീക്ഷിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
December 06, 2023 9:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
' എന്റെ വീട്ടിലും ഒരടി പൊക്കത്തിൽ വെള്ളം കയറി; എന്തിന് നികുതി അടയ്ക്കണം?; അധികാരികളെ വിമർശിച്ച് നടന്‍ വിശാല്‍