Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം: പ്രധാനമന്ത്രി മോദി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു, എല്ലാ പിന്തുണയും ഉറപ്പാക്കാൻ നിർദ്ദേശം
- Published by:ASHLI
- news18-malayalam
Last Updated:
ഈ ദുഃഖകരമായ മണിക്കൂറുകളിൽ എന്റെ ചിന്തകൾ ദുരന്തബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് 133 പേർ മരിച്ച സംഭവത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവുമായി സംസാരിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും കാലതാമസമില്ലാതെ നൽകണമെന്ന് പ്രധാനമന്ത്രി മോദി മന്ത്രിയോട് നിർദ്ദേശിച്ചു.
രക്ഷാപ്രവർത്തനങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും കുറിച്ച് കൃത്യമായ വിവരങ്ങൾ കൈമാറണമെന്നും നിർദ്ദേശം. ഈ ദുരന്തെ രാജ്യത്തെ "ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു" എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
"അഹമ്മദാബാദിലെ ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. വാക്കുകൾക്കതീതമായ ഹൃദയഭേദകമാണിത്. ഈ ദുഃഖകരമായ മണിക്കൂറിൽ, എന്റെ ചിന്തകൾ അതിൽ ബാധിച്ച എല്ലാവരോടൊപ്പമാണ്. ദുരിതബാധിതരെ സഹായിക്കാൻ പ്രവർത്തിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്." പ്രധാനമന്ത്രി കുറിച്ചു.
ALSO READ: എയർ ഇന്ത്യ വിമാനം തകർന്നുവീണത് അഹമ്മദാബാദ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസ്സിന് മുകളിൽ
അതിനിടെ സ്ഥലത്തെ പ്രവർത്തനങ്ങൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ വ്യോമയാന മന്ത്രി അഹമ്മദാബാദിലേക്ക് പോകുകയാണെന്നാണ് ലഭിക്കുന്ന വിവരം. ബന്ധപ്പെട്ട എല്ലാ ഏജൻസികളും അതീവ ജാഗ്രതയിലാണെന്നും ഏകോപിത ശ്രമങ്ങൾ നടന്നുവരികയാണെന്നുമാണെന്ന് വ്യോമയാന മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
advertisement
അതേസമയം മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് യുജി ഹോസ്റ്റൽ മെസ്സിലാണ് വിമാനം ഇടിച്ചിറങ്ങിയതെന്നാണ് വിവരം.അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസ്സിൽ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കും പരിക്കേൽക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. എഫ്‌ഐഎംഎ പങ്കിട്ട ചിത്രങ്ങൾ ഹോസ്റ്റൽ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്ന വിമാനത്തിന്റെ ഒരു ഭാഗം കാണിക്കുന്നു. അപകടത്തിൽ ഏകദേശം 20-30 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 12, 2025 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം: പ്രധാനമന്ത്രി മോദി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു, എല്ലാ പിന്തുണയും ഉറപ്പാക്കാൻ നിർദ്ദേശം