നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കർണാടകയിലെ പ്രതിസന്ധി ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കുമെന്ന് AICC

  കർണാടകയിലെ പ്രതിസന്ധി ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കുമെന്ന് AICC

  ഓപ്പറേഷൻ താമര കർണാടകത്തിൽ വിരിയില്ലെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു.

  കെ.സി വേണുഗോപാൽ

  കെ.സി വേണുഗോപാൽ

  • Share this:
   ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് പ്രശ്നപരിഹാരത്തിനായി ബംഗളൂരുവിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ന്യൂസ് 18 നോട് പ്രതികരിക്കവെ ആയിരുന്നു കെ സി വേണുഗോപാൽ ഇങ്ങനെ പറഞ്ഞത്.

   അതേസമയം, കർണാടകയിൽ സ്വതന്ത്ര എംഎൽഎമാർ കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെ സർക്കാരുണ്ടാക്കുമെന്ന അവകാശവാദവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ റാം ഷിൻഡേയാണ് സർക്കാരുണ്ടാക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

   നാല് കോൺഗ്രസ് എംഎൽഎമാരും രണ്ട് സ്വതന്ത്ര എംഎൽഎമാരുമാണ് ഇപ്പോൾ ബിജെപി പാളയത്തിലുള്ളത്. ഇവരെ മുംബൈയിലെ ഹോട്ടലിലാണ് പാർപ്പിച്ചിരിക്കുന്നത്. കൂടുതൽ കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള ശ്രമം ബിജെപി ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് സർക്കാരുണ്ടാക്കുമെന്ന അവകാശവാദം ബിജെപി നേതാക്കൾ ഉന്നയിച്ചത്.

   കർണാടക: BJP സർക്കാർ ഉണ്ടാക്കുമെന്ന് പാർട്ടി നേതാവ്

   എന്നാൽ ഓപ്പറേഷൻ താമര കർണാടകത്തിൽ വിരിയില്ലെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു. ബിജെപി ക്യാമ്പിലെത്തിയ കോൺഗ്രസ് എംഎൽഎമാരും സ്വതന്ത്രരും തിരിച്ചു വരും. സ്വതന്ത്ര എംഎൽഎമാരുമായി ടെലിഫോണിൽ ചർച്ച നടത്തിയതായി പ്രതിസന്ധി പരിഹരിക്കാൻ ബംഗളൂരുവിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.

   സർക്കാരുണ്ടാക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും ഇത് എളുപ്പമല്ലെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിനുണ്ട്. പതിമൂന്ന് കോൺഗ്രസ് എംഎൽഎമാരെങ്കിലും രാജിവച്ചാൽ മാത്രമേ 104 എംഎൽഎമാർ മാത്രമുള്ള ബിജെപിക്ക് രണ്ട് സ്വതന്ത്ര എംഎൽഎമാരുടെ കൂടി പിന്തുണയോടെ സർക്കാരുണ്ടാക്കാനാകു. എന്നാൽ ബിജെപി ക്യാമ്പിലുള്ള കോൺഗ്രസ് എംഎൽഎമാരിൽ ആരും രാജി വെയ്ക്കാൻ തയ്യറായിട്ടില്ല.

   First published:
   )}