കർണാടക: BJP സർക്കാർ ഉണ്ടാക്കുമെന്ന് പാർട്ടി നേതാവ്

Last Updated:

ബിജെപിയുടെ ലക്ഷ്യം സർക്കാരുണ്ടാക്കലല്ല, മറിച്ച് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ബംഗളൂരു: കർണാടകയിൽ സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതിന് പിന്നാലെ ബിജെപി സർക്കാരുണ്ടാക്കുമെന്ന വാദവുമായി പാർട്ടി നേതാവ് രംഗത്ത്. മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ റാം ഷിൻഡേയുടേതാണ് അവകാശവാദം. ബിജെപിയുടെ ലക്ഷ്യം സർക്കാരുണ്ടാക്കലല്ല, മറിച്ച് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
എച്ച് ഡി കുമാരസ്വാമി സർക്കാരിനോട് എതിര്‍പ്പുള്ളവരെയും പൊതുവിൽ അസംതൃപ്തി ഉളളവരെയുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അടുത്തിടെ, മന്ത്രിസഭാ പുനസംഘടയെ തുടര്‍ന്ന് ഉണ്ടായ പൊട്ടിത്തെറിയാണ് ബിജെപിക്ക് പ്രതീക്ഷ നൽകിയത്. സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതിന് പിന്നാലെ കോൺഗ്രസും ജെഡിഎസും തങ്ങളുടെ എംഎൽഎമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ് തട്ടിയെടുക്കും എന്ന ആശങ്കയില്‍ 104 സാമാജികരെയും ബിജെപി ഡൽഹിയിലെ ഹോട്ടലിലേക്ക് മാറ്റി‌‌.
advertisement
മൂന്ന് എംഎൽഎമാരെ ബിജെപി നേതാക്കള്‍ക്കൊപ്പം മുംബൈയില്‍ കണ്ടെത്തുകയും മറ്റ് മൂന്ന് എംഎൽഎമാരെ കൂടി കാണാതാവുകയും ചെയ്തതിന് പിന്നാലെയായിരുന്നു സ്വതന്ത്ര എംഎൽഎമാരുടെ രാജി. അതിനിടെ, രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ റാം ഷിൻഡേ അവകാശപ്പെട്ടു.
പക്ഷേ, ബിജെപിയുടെ ലക്ഷ്യം സർക്കാർ രൂപീകരണമല്ല, കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ ശിഥിലമാക്കുക ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഉത്തർപ്രദേശിൽ എസ് പി-ബി എസ് പി സഖ്യം, കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പോലെ പരാജയമായിരിക്കുമെന്ന് വരുത്തിത്തീർക്കാനും, അത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചരിപ്പിക്കാനുമാണ് ബിജെപി ശ്രമമെന്ന് റിപ്പോർട്ടുകളുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടക: BJP സർക്കാർ ഉണ്ടാക്കുമെന്ന് പാർട്ടി നേതാവ്
Next Article
advertisement
Love Horoscope Dec 15 | ബന്ധങ്ങളിൽ ദീർഘകാല പ്രതിബദ്ധത നിലനിൽക്കും; പ്രണയം ആഴമേറിയതാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 15 | ബന്ധങ്ങളിൽ ദീർഘകാല പ്രതിബദ്ധത നിലനിൽക്കും; പ്രണയം ആഴമേറിയതാകും: ഇന്നത്തെ പ്രണയഫലം
  • ദീർഘകാല പ്രതിബദ്ധതയും ആഴമുള്ള ബന്ധങ്ങളും വാഗ്ദാനം ചെയ്യുന്നു

  • വിവാഹം പോലുള്ള വലിയ തീരുമാനങ്ങൾ ആലോചിക്കാൻ ഉത്തമദിവസമാണ്

  • വൈകാരിക അനിശ്ചിതത്വങ്ങൾ നേരിടുന്നവർക്ക് സത്യസന്ധ

View All
advertisement