Sushant Singh Rajput case| സുശാന്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് എയിംസ് സിബിഐക്ക് കൈമാറി
- Published by:Naseeba TC
- news18-malayalam
Last Updated:
ഡോക്ടർമാരുടെ സംഘം നൽകിയ റിപ്പോർട്ടും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാകും സിബിഐയുടെ തുടർനടപടി.
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന‍്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരികാവയവ പരിശോധനാഫലവും എയിംസ് അധികൃതർ സിബിഐക്ക് കൈമാറി. ഇന്നലെ വൈകിട്ടാണ് റിപ്പോർട്ട് സിബിഐക്ക് കൈമാറിയത്.
സുശാന്തിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് സുശാന്തിന്റെ ആന്തരികാവയവ പുനഃപരിശോധന നടത്തിയിരുന്നു.
ഐയിംസ് ഡോക്ടർമാരുടെ സംഘം നൽകിയ റിപ്പോർട്ടും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാകും സിബിഐയുടെ തുടർനടപടി. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം എങ്ങുമെത്താത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. സിബിഐ സുശാന്തിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുമ്പോൾ, ലഹരി മരുന്ന് കേസിൽ നാർകോടിക്സ് ബ്യൂറോയും സാമ്പത്തിക ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം തുടരുകയാണ്.
advertisement
ഇതിൽ ലഹരിമരുന്ന് കേസിലാണ് സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയും സഹോദരനും അടക്കമുള്ളവർ അറസ്റ്റിലായത്. ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് തുടങ്ങിയ താരങ്ങളെ എൻസിബി ചോദ്യം ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2020 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Sushant Singh Rajput case| സുശാന്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് എയിംസ് സിബിഐക്ക് കൈമാറി